---
title: "അഴിയൂരില്‍ ഉദ്ഘാടനത്തിന്  ഒരുങ്ങി കുടുംബശ്രീ ഷോപ്പി കെട്ടിടം"
english_title: " For the inauguration at Azhiyur Kudumbasree shop building ready"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12144/for-the-inauguration-at-azhiyur-kudumbasree-shop-building-ready"
published_at: "2021-11-22T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b50836c8c9_SHOPPE BULDING .jpg"
keywords: []
---

# അഴിയൂരില്‍ ഉദ്ഘാടനത്തിന്  ഒരുങ്ങി കുടുംബശ്രീ ഷോപ്പി കെട്ടിടം

> **Lead Summary:** അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്തിനുള്ള വിപണന കേന്ദ്രം കുടുംബശ്രീ ഷോപ്പി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ അഴിയൂര്‍ ചുങ്കത്ത് നടക്കും.പഞ്ചായത്ത് സൗജന്യമായി പഞ്ചായത്ത് ഓഫീസിന് മുന്‍വശം നല്‍കിയ സ്ഥലത്താണ് ഷോപ്പി ബില്‍ഡിംഗ് നിര്‍മ്മിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കിയ 4 ലക്ഷം രൂപയ്ക്കാണ് ഷോപ്പി കെട്ടിടം നിര്‍മ്മിച്ചത്.

## Article Content

അഴിയൂര്‍ : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്തിനുള്ള വിപണന കേന്ദ്രം കുടുംബശ്രീ ഷോപ്പി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ അഴിയൂര്‍ ചുങ്കത്ത് നടക്കും.പഞ്ചായത്ത് സൗജന്യമായി പഞ്ചായത്ത് ഓഫീസിന് മുന്‍വശം നല്‍കിയ സ്ഥലത്താണ് ഷോപ്പി ബില്‍ഡിംഗ് നിര്‍മ്മിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കിയ 4 ലക്ഷം രൂപയ്ക്കാണ് ഷോപ്പി കെട്ടിടം നിര്‍മ്മിച്ചത്.

കൂടാതെ ഷോപ്പിന്റെ പ്രാരംഭ ചെലവിലേക്കായി ഒരു ലക്ഷം രൂപയും ജില്ലാമിഷന്‍ അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ഷോപ്പി വിപണന കേന്ദ്രത്തില്‍ നിന്ന് വാങ്ങി ക്കാവുന്നതാണ്. വിവിധ തരം ഭക്ഷണ ഉത്പന്നങ്ങള്‍ ,ടൈലറിംഗ്, കാറ്ററിംഗ്,ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ ,കര കൗശല ഉലപന്നങ്ങള്‍ എന്നിവ ഷോപ്പി യില്‍ നിന്ന് ലഭിക്കുന്നതാണ് .120 സംരംഭകരാണ് അഴിയൂരില്‍ കുടുംബശ്രീയുടെ കീഴിലുള്ളത്കു.ടുംബശ്രീ പ്രവര്‍ത്തകര്‍ നേരിടുന്ന വിപണന സൗകര്യം ഇല്ലായ്മ കുടുംബശ്രീ ഷോപ്പി വരുന്നതോടെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. ഉദ്ഘാടന ചടങ്ങില്‍ പുതുതായി സംരംഭ മേഖലയിലേക്ക് വന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം നടത്തും.

കുടുംബശ്രീ സംരംഭകരുടെ സമാഗമവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്നതാണ്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത ,ജനപ്രതിനിധികള്‍ ,ഉദ്യോഗസ്ഥര്‍ എന്നിവര്‍ കുടുബശ്രീ പ്രവര്‍ത്തകരോടൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12144/for-the-inauguration-at-azhiyur-kudumbasree-shop-building-ready)