---
title: "ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഉദ്യോഗസ്ഥരുടെ മദ്യപാനം;  നടപടി പോരെന്ന്  സിപിഐ (എം)"
english_title: "Alcohol consumption at Ayancherry Family Health Center The CPI (M) has said that action is not enough"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12150/alcohol-consumption-at-ayancherry-family-health-center-the-cpi-m-has-said-that-action-is-not-enough"
published_at: "2021-11-22T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b55959ec76_CPM .jpg"
keywords: []
---

# ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഉദ്യോഗസ്ഥരുടെ മദ്യപാനം;  നടപടി പോരെന്ന്  സിപിഐ (എം)

> **Lead Summary:** വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബംകുടുംബാരോഗ്യ കേന്ദ്രത്തിലെ ഓണാഘോഷത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മദ്യപാനവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ച നടപടി അപര്യാപ്തമാണ് എന്ന് സിപിഐ എം പൊന്മേരി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

## Article Content

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബംകുടുംബാരോഗ്യ കേന്ദ്രത്തിലെ ഓണാഘോഷത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മദ്യപാനവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ച നടപടി അപര്യാപ്തമാണ് എന്ന് സിപിഐ എം പൊന്മേരി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

മെഡിക്കല്‍ ഓഫീസറുടെ സ്ഥാപിത താത്പര്യം പ്രകാരം പ്രസ്തുത ഉദ്യോഗസ്ഥന് സൌകര്യപ്രദമായ സ്ഥലത്തേക്കു തന്നെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മെഡിക്കല്‍ ഓഫീസര്‍ എന്നിവരും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇവ4ക്കെതിരെയും ശക്തമായ നടപടി കൈക്കോള്ളണ്ടതാണ്. കൃത്യനി4വഹണത്തിനിടെ അതും ഒരു ആതുരാലയത്തില്‍ ഓണാഘോഷത്തിന്റെ മറവില്‍ നടത്തിയ മദ്യപാനം ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.

കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കാലങ്ങളായി ഉയര്‍ന്നു വരുന്നുണ്ട്. വാക്‌സിന്‍ വിതരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ വലിയ രീതിയിലുള്ള വീഴ്ചകള്‍ ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥ4ക്കെതിരെ സ്ഥാപിത താത്പര്യങ്ങള്‍ മാറ്റിവെച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12150/alcohol-consumption-at-ayancherry-family-health-center-the-cpi-m-has-said-that-action-is-not-enough)