---
title: "ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍; എസ് കെ എസ് ബി വി പരിസ്ഥിതി വാരാചരണം "
english_title: "A shadow for the earth, a provision for the future; SKSBV Environment Week"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121535/a-shadow-for-the-earth-a-provision-for-the-future-sksbv-environment-week"
published_at: "2023-06-11T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648598a021952_ayithala.jpg"
keywords: []
---

# ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍; എസ് കെ എസ് ബി വി പരിസ്ഥിതി വാരാചരണം 

> **Lead Summary:** **വടകര: **എസ് കെ എസ് ബി വി ന്റെ നേതൃത്വത്തിൽ അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസയില്‍ 'ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍' പരിസ്ഥിതി വാരാചരണം നടന്നു. എസ് കെ എസ് ബി വി പ്രസിഡന്‍റ് മുഹമ്മദ് ആതഫിന് സ്വദര്‍ മുഅല്ലിം ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ അടക്കാതെരു വൃക്ഷത്തൈ നല്‍കി പരിപാടി ഉല്‍ഘാടനം ചെയ്തു.'

## Article Content

**വടകര: **എസ് കെ എസ് ബി വി ന്റെ നേതൃത്വത്തിൽ അഴിത്തല ഉമൂറുല്‍ ഉലൂം മദ്റസയില്‍ 'ഭൂമിക്കൊരു തണല്‍ ഭാവിക്കൊരു കരുതല്‍' പരിസ്ഥിതി വാരാചരണം നടന്നു. എസ് കെ എസ് ബി വി പ്രസിഡന്‍റ് മുഹമ്മദ് ആതഫിന് സ്വദര്‍ മുഅല്ലിം ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ അടക്കാതെരു വൃക്ഷത്തൈ നല്‍കി പരിപാടി ഉല്‍ഘാടനം ചെയ്തു.'

  മദ്റസ സെക്രട്ടറി പി,വി,മുഹാജിര്‍ സന്ദേശം നല്‍കി. മദ്റസ വിദ്യാര്‍ത്ഥികള്‍ വീട്ടു വളപ്പില്‍ ഒരോ വൃക്ഷത്തൈ നട്ടു പരിസ്ഥിതി വാരാചരണത്തില്‍ പങ്ക് ചേര്‍ന്നു.

മദ്റസ സ്റ്റാഫ് സെക്രട്ടറി റഫീഖ് ഫൈസി സ്വഗതം പറഞ്ഞ പരിപാടിയിൽ നൗഷാദ് ഫൈസി പ്രാര്‍ത്ഥനയും അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഉനൈസ് ഫൈസി, അശ്റഫ് മുസ്ലിയാര്‍, മുജീബ് മുസ്ലിയാര്‍, എന്നിവർ ആശംസയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121535/a-shadow-for-the-earth-a-provision-for-the-future-sksbv-environment-week)