---
title: "വിലക്കുറവും, ഗുണമേന്മയും : നീതി ലാബ് 33 മത് ശാഖ  വടകരയില്‍ ഉദ്ഘാടനം ചെയ്തു"
english_title: "Inexpensive and Quality: Justice Lab 33rd Branch Inaugurated at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12171/inexpensive-and-quality-justice-lab-33rd-branch-inaugurated-at-vadakara"
published_at: "2021-11-22T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b69da23111_K MURALEEDRAN MP .jpg"
keywords: []
---

# വിലക്കുറവും, ഗുണമേന്മയും : നീതി ലാബ് 33 മത് ശാഖ  വടകരയില്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** വടകര: കൃത്യമായ പരിശോധനകള്‍ കൊണ്ടും, സഹായകരമായ വിലക്കുറവിനാലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലബാറിലെ ജനഹൃദയം കവര്‍ന്ന നീതി ലാബിന്റെ 33 മത് ശാഖ വടകരയില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: കൃത്യമായ പരിശോധനകള്‍ കൊണ്ടും, സഹായകരമായ വിലക്കുറവിനാലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലബാറിലെ ജനഹൃദയം കവര്‍ന്ന നീതി ലാബിന്റെ 33 മത് ശാഖ വടകരയില്‍ ഉദ്ഘാടനം ചെയ്തു.

വടകര ഗോകുലം ബില്‍ഡിങ്ങില്‍ നടന്ന കെ. മുരളീധരന്‍ എം പി ലാബ് ഉദ്ഘാടനം നിര്‍വഹിച്ചു. സത്യസന്ധമായ ടെസ്റ്റും, ന്യായമായ ഫീസും വഴി നീതി ലാബ് സാധാരണക്കാര്‍ക്ക് അത്താണിയായി മാറട്ടെ എന്ന് എം.പി ആശംസിച്ചു. 70 % ത്തോളം കൗണ്ടിലാണ് ടെസ്റ്റുകള്‍ നടത്തുന്ന തെന്നും ഉന്നത ഗുണനിലവാരമുള്ള ഉപകരണങ്ങളാണ് ടെസ്റ്റിനായി ഉപയോഗിക്കുന്നതെന്നും നീതി ലാബ് അധികൃതര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12171/inexpensive-and-quality-justice-lab-33rd-branch-inaugurated-at-vadakara)