---
title: "തക്കാളി വിലക്കയറ്റത്തെ ട്രോളി വടകരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍"
english_title: " price of tomatoes HIKE TROLL HIT "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12187/price-of-tomatoes-hike-troll-hit"
published_at: "2021-11-22T16:38:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b7a42cb55d_MUNNER SEVANA .jpg"
keywords: []
---

# തക്കാളി വിലക്കയറ്റത്തെ ട്രോളി വടകരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

> **Lead Summary:** വടകര: തക്കാളി വില സെഞ്ചറിയടിക്കാന്‍ ഒരുങ്ങുമ്പോള്‍ വേറിട്ട പ്രതിഷേധവുമായി വടകരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുനീര്‍ സേവന. 'ഓട്ടോയില്‍ മറന്ന് വെച്ച തക്കാളി ഉടമക്ക് കൈമാറി വടകരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി ' എന്ന ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. പ്രവാസ ലോകത്തെ സുഹൃത്തുകളും മുനീര്‍ സേവനയുടെ ട്രോള്‍ ഹിറ്റാക്കാന്‍ മുന്നിട്ടിറങ്ങി.

## Article Content

വടകര: തക്കാളി വില സെഞ്ചറിയടിക്കാന്‍ ഒരുങ്ങുമ്പോള്‍ വേറിട്ട പ്രതിഷേധവുമായി വടകരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുനീര്‍ സേവന. 'ഓട്ടോയില്‍ മറന്ന് വെച്ച തക്കാളി ഉടമക്ക് കൈമാറി വടകരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി ' എന്ന ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. പ്രവാസ ലോകത്തെ സുഹൃത്തുകളും മുനീര്‍ സേവനയുടെ ട്രോള്‍ ഹിറ്റാക്കാന്‍ മുന്നിട്ടിറങ്ങി.

മുനീര്‍ സേവന, ഓട്ടോ ഡ്രൈവര്‍ കെ അനസ് ,ഷാജഹാന്‍ പാണ്ടികശാല വളപ്പ്, മന്‍സൂര്‍ അഴിത്തല, വിലക്കയറ്റത്തെ ട്രോളാന്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ വര്‍ഷം സവാള വിലക്കയറ്റത്തിലും വിലക്കയറ്റത്തിനെതിരെ ഈ സുഹൃത്ത് സംഘം ട്രോളിയിരുന്നു. കാലംതെറ്റിയുള്ള മഴയില്‍ കനത്ത വിളനാശം സംഭവിച്ചതോടെ തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറി വില (retail price of tomatoes) കുതിച്ചുയരുകയാണ്.

മെട്രോ നഗരങ്ങളില്‍ ഒരു കിലോ തക്കാളിക്ക് 93 രൂപയാണ് വില. വിപണികളില്‍ തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്. കൊല്‍ക്കത്തയില്‍ (kolkata) ഒരു കിലോ തക്കാളിക്ക് 93 രൂപയാണ് വില. കേരളത്തില്‍ (kerala) ചില്ലറ വിപണിയില്‍ കിലോയ്ക്ക് 85 രൂപയാണ്. ചെന്നൈയില്‍ 60 രൂപയും ഡല്‍ഹിയില്‍ 59 രൂപയും മുംബൈയില്‍ 53 രൂപയുമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12187/price-of-tomatoes-hike-troll-hit)