---
title: "വഴിമുടക്കിയ ഭൂവുടമയുടെ വീട്ടിന് മുന്നിൽ പ്രതിഷേധ സമരം "
english_title: "Protest strike in front of the house of the landowner who blocked the road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121883/protest-strike-in-front-of-the-house-of-the-landowner-who-blocked-the-road"
published_at: "2023-06-12T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487403ba0d6a_samaram.jpg"
keywords: []
---

# വഴിമുടക്കിയ ഭൂവുടമയുടെ വീട്ടിന് മുന്നിൽ പ്രതിഷേധ സമരം 

> **Lead Summary:** **വടകര: **കുറുന്തോടിയിലെ പാവപ്പെട്ട തൊഴിലാളിയായ പൂത്തോളിക്കണ്ടി താഴക്കുനി സജിത്തിന്റെ വീട്ടിലേക്ക് നടന്നു പോകുന്ന വഴി ഹിറ്റാച്ചിയുടെ മണ്ണ് മാന്തി ഉപയോഗിച്ച് നശിപ്പിച്ചതിനെതിരെ ഭൂവുടമയായ പൂത്തോളിക്കണ്ടി മധു മോഹനൻ്റെ വീട്ടിനു മുമ്പിൽ, കുറുന്തോടി കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി.

## Article Content

**വടകര: **കുറുന്തോടിയിലെ പാവപ്പെട്ട തൊഴിലാളിയായ പൂത്തോളിക്കണ്ടി താഴക്കുനി സജിത്തിന്റെ വീട്ടിലേക്ക് നടന്നു പോകുന്ന വഴി ഹിറ്റാച്ചിയുടെ മണ്ണ് മാന്തി ഉപയോഗിച്ച് നശിപ്പിച്ചതിനെതിരെ ഭൂവുടമയായ പൂത്തോളിക്കണ്ടി മധു മോഹനൻ്റെ വീട്ടിനു മുമ്പിൽ, കുറുന്തോടി കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി.

മുൻ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി. എം കൃഷ്ണൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി മഠത്തിൽ റസാഖ്, കൊളായി രാമചന്ദ്രൻ മാസ്റ്റർ, പി. എം. കണാരൻ മാസ്റ്റർ, സുരേഷ് കുറ്റിലാട്ട്, പി. എം പ്രേംകുമാർ, സൈദ് കുറുന്തോടി, കമല. ആർ. പണിക്കർ, ഇസ്മയിൽ ചില്ല, രാധാകൃഷ്ണൻ ഓതയോത്ത്, കെ. എം രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121883/protest-strike-in-front-of-the-house-of-the-landowner-who-blocked-the-road)