---
title: "എൻഫോഴ്സ്മെന്റ് റെയിഡ്; തിരുവള്ളൂരിൽ പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടികൂടി "
english_title: "Enforcement Raid; Outdated food items and banned plastic products were seized in Tiruvallur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122127/enforcement-raid-outdated-food-items-and-banned-plastic-products-were-seized-in-tiruvallur"
published_at: "2023-06-13T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64887a814f2d9_vatakara.jpg"
keywords: []
---

# എൻഫോഴ്സ്മെന്റ് റെയിഡ്; തിരുവള്ളൂരിൽ പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടികൂടി 

> **Lead Summary:** **വടകര: ** തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടികൂടി.

## Article Content

**വടകര: ** തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പഴകിയ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടികൂടി.

ജില്ലാ എൻഫോഴ്സ്മെന്റ് ടീം ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

ലംഘനം നടത്തിയവരിൽ നിന്നായി 28000 രൂപ പിഴ ചുമത്തി. 127 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഹോട്ടലുകളിൽ കണ്ടെത്തിയ പഴകിയ മാംസാഹാരങ്ങൾ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

പരിശോധനക്ക് ഉദ്യോഗസ്ഥരായ ശശിധരൻ നെല്ലോളി, എ.രജനീഷ് , എച്ച് ഐ സജീർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122127/enforcement-raid-outdated-food-items-and-banned-plastic-products-were-seized-in-tiruvallur)