---
title: "മാഹി കമ്മ്യൂണിറ്റി കോളേജിൽ ഡിഗ്രി  പ്രവേശനം ആരംഭിച്ചു "
english_title: "Applied for degree admission at Mahi Community College"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122129/applied-for-degree-admission-at-mahi-community-college"
published_at: "2023-06-13T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64887b915d7b4_pondicheri.jpg"
keywords: []
---

# മാഹി കമ്മ്യൂണിറ്റി കോളേജിൽ ഡിഗ്രി  പ്രവേശനം ആരംഭിച്ചു 

> **Lead Summary:** **മാഹി: **പോണ്ടിച്ചേരി സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ഈ വർഷത്തെ ബിരുദം കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി.

## Article Content

**മാഹി: **പോണ്ടിച്ചേരി സർവകലാശാലയുടെ മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ഈ വർഷത്തെ ബിരുദം കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി.

ഈ വർഷം പുതിയ രണ്ട് ബിരുദ കോഴ്സുകളായി ബികോം കോപ്പറേറ്റീവ് മാനേജ്മെൻറ് , ബിബിഎ(ബിസിനസ് അഡ്മിനിസ്ട്രേഷൻ- ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് കാർഗോ മാനേജ്മെൻറ്), കാർഗോ മാനേജ്മെൻറ് എന്നിവ ആരംഭിക്കും.

വൊക്കേഷനൽ ഡിഗ്രി കോഴ്സുകളായ ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടറിയിൽ അസിസ്റ്റൻസ്, ഫാഷൻ ടെക്നോളജി, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, പിജി കോഴ്സുകളായ എം വോക്ക് ഫാഷൻ ടെക്നോളജി,

 ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രാഫി ആൻഡ് ഇമേജിങ് ടെക്നോളജി, ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

മാഹി കമ്മ്യൂണിറ്റി കോളേജിൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ ഫീസ് 100 രൂപ.ഓൺലൈൻ ലിങ്ക്-[ https://PPCCmaheadmsamarth.edu.in ](https://PPCCmaheadmsamarth.edu.in)ഹെൽപ്പ് ഡെസ്ക്- 9746607507

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122129/applied-for-degree-admission-at-mahi-community-college)