---
title: "റോഡ് പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധം "
english_title: "Protest that the road work was inaugurated before it was completed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122142/protest-that-the-road-work-was-inaugurated-before-it-was-completed"
published_at: "2023-06-13T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488855b25ba0_vatakara1.jpg"
keywords: []
---

# റോഡ് പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയതിൽ പ്രതിഷേധം 

> **Lead Summary:** **വടകര: ** ആയഞ്ചേരി പൊക്ലാറത്ത് താഴ മാണിക്കോത്ത് താഴ റോഡ് പരിഷ്ക്കരണ പ്രവർത്തി മുഴുവൻ പൂർത്തിയാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു .

## Article Content

**വടകര: ** ആയഞ്ചേരി പൊക്ലാറത്ത് താഴ മാണിക്കോത്ത് താഴ റോഡ് പരിഷ്ക്കരണ പ്രവർത്തി മുഴുവൻ പൂർത്തിയാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു .

സംരക്ഷണഭിത്തി ഓവുചാൽ എന്നിവയുടെ നിർമ്മാണം ഭാഗികമായും, ഗുണനിലവാരമില്ലാത്ത ടാറിങ്ങുമാണ് നടന്നത്. ഇത്‌ മൂലം അപകടം പതിവ് സംഭവമാണെന്ന് ചുണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡണ്ട് പി മൊയ്തു. അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ല പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയിൽ , യുസഫ് പള്ളിയത്ത് ,

പ്രദീപ് ചോമ്പാല ,പി എം ശുക്കൂർ ,പി അബ്ദുൽ കരീം ,മനോജ് ആവള, പി എ ബബീഷ്,പി എം നിസാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122142/protest-that-the-road-work-was-inaugurated-before-it-was-completed)