---
title: "വിലക്കയറ്റത്തിനെതിരെ കൈനാട്ടിയിൽ ജനകീയ പ്രതിരോധം തീർത്ത് ആർ.എം.പി.ഐ"
english_title: "Popular resistance in Kainatti against inflation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12216/popular-resistance-in-kainatti-against-inflation"
published_at: "2021-11-22T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b9ff4b7a2b_rmpi.jpg"
keywords: []
---

# വിലക്കയറ്റത്തിനെതിരെ കൈനാട്ടിയിൽ ജനകീയ പ്രതിരോധം തീർത്ത് ആർ.എം.പി.ഐ

> **Lead Summary:** **വടകര**: ജനജീവിതം ദുരിതപൂർണ്ണമാക്കുന്ന കേന്ദ്ര കേരള സർക്കാരുടെ ഇത്തരം നയങ്ങൾക്കെതിരെ ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.

## Article Content

**വടകര**: ജനജീവിതം ദുരിതപൂർണ്ണമാക്കുന്ന കേന്ദ്ര കേരള സർക്കാരുടെ ഇത്തരം നയങ്ങൾക്കെതിരെ ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു.

പാവപ്പെട്ടവനുവേണ്ടി നിലകൊള്ളുന്ന സർക്കാരാണെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ ജനവിരുന്ധരായ മോദി സർക്കാരിനൊപ്പം ചേർന്ന് കേരള ജനതയെ കൊളളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് സമര പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.

കുളങ്ങര ചന്ദ്രൻ,ടി.കെ സിബി,വി.പി ശശി,എൻ.പി ഭാസ്കരൻ മാസ്റ്റർ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12216/popular-resistance-in-kainatti-against-inflation)