---
title: "വടകരയിലെ അഗതിമന്ദിരത്തിൽ ഭിന്നശേഷിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ജീവനക്കാരന്‍ അറസ്റ്റില്‍ "
english_title: "Complaint of molestation of differently-abled woman in Agati Mandir, Vadakara; The employee was arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122175/complaint-of-molestation-of-differently-abled-woman-in-agati-mandir-vadakara-the-employee-was-arrested"
published_at: "2023-06-13T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488a34b33963_WhatsApp_Image_2023-06-13_at_10.35.50_PM.jpeg"
keywords: []
---

# വടകരയിലെ അഗതിമന്ദിരത്തിൽ ഭിന്നശേഷിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ജീവനക്കാരന്‍ അറസ്റ്റില്‍ 

> **Lead Summary:** **വടകര: **അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി കെ.ടി.യൂനുസാണ് അറസ്റ്റിലായത്.

## Article Content

**വടകര: **അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിയുള്ള യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി കെ.ടി.യൂനുസാണ് അറസ്റ്റിലായത്.

വടകര താലൂക്കിലെ അഗതി മന്ദിരത്തില്‍ കെയർ ടേക്കറായ കുറ്റിക്കാട്ടൂര്‍ പട്ടായിപ്പറമ്പ് സ്വദേശി കെ.ടി.യൂനുസിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിയുള്ള യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നരവര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന യൂനുസ് യുവതിയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

കഴിഞ്ഞദിവസം ലഭിച്ച പരാതിയെതുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു. പിന്നാലെയാണ് യൂനുസിനെ അറസ്റ്റു ചെയ്തത്. വടകര കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122175/complaint-of-molestation-of-differently-abled-woman-in-agati-mandir-vadakara-the-employee-was-arrested)