---
title: "കുട്ടോത്ത് - അട്ടക്കുണ്ട് റോഡ്; ഭൂമി ഏറ്റെടുക്കൽ നാല് മാസത്തിനകം"
english_title: "Kuttoth - Attakkund Road; Land acquisition within four months"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122236/kuttoth-attakkund-road-land-acquisition-within-four-months"
published_at: "2023-06-14T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64897c7d592cb_M_L_A_.jpg"
keywords: []
---

# കുട്ടോത്ത് - അട്ടക്കുണ്ട് റോഡ്; ഭൂമി ഏറ്റെടുക്കൽ നാല് മാസത്തിനകം

> **Lead Summary:** **വടകര: [ **കുട്ടോത്ത് - അട്ടക്കുണ്ട് റോഡ് പ്രവൃത്തിയുടെ ലാൻഡ് അക്ക്വിസിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി അടുത്ത നാല് മാസക്കാലം കൊണ്ട് പൂർത്തിയാക്കുന്നതിന് തീരുമാനം. കിഫ്ബി പദ്ധതികൾ സംബന്ധിച്ച അവലോകനയോഗം തിരുവനന്തപുരം കിഫ്ബി ഓഫീസിൽ നടന്നു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ എം എബ്രഹാം ഐഎഎസ് ന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തതായുംകെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

## Article Content

**വടകര: [ **കുട്ടോത്ത് - അട്ടക്കുണ്ട് റോഡ് പ്രവൃത്തിയുടെ ലാൻഡ് അക്ക്വിസിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി അടുത്ത നാല് മാസക്കാലം കൊണ്ട് പൂർത്തിയാക്കുന്നതിന് തീരുമാനം. കിഫ്ബി പദ്ധതികൾ സംബന്ധിച്ച അവലോകനയോഗം തിരുവനന്തപുരം കിഫ്ബി ഓഫീസിൽ നടന്നു. കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ എം എബ്രഹാം ഐഎഎസ് ന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തതായുംകെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

നിലവിൽ അതിർത്തിയിൽ കല്ലിടുന്ന പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിട്ടുണ്ട്. തുടർ പ്രവർത്തനങ്ങൾക്കായി, പദ്ധതിയുടെ എസ് പി വി ആയ കെ ആർ എഫ് ബിക്ക് കിഫ്ബി യുടെ സാങ്കേതിക പിന്തുണ നൽകും . സ്ഥലം പൂർണമായി വിട്ടുകിട്ടിയാൽ മാത്രമേ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർ കെ എം എബ്രഹാം ഐഎഎസ് യോഗത്തിൽ അറിയിച്ചു.

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തിക്ക് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളതിനാൽ, പ്രവൃത്തി നടപ്പിലാക്കുന്നതിന് എല്ലാ ഭൂവുടമകളും സഹകരിക്കണമെന്ന് ഈ അവസരത്തിൽ എംഎൽഎ അഭ്യർത്ഥിച്ചു. ഭൂമി വിട്ടു കിട്ടാത്തത് കാരണം പദ്ധതി നഷ്ടപ്പെട്ടാൽ , വിദൂരഭാവിയിൽ പോലും ലഭിക്കാൻ സാധ്യത വളരെ കുറവാണ്. മറ്റു പല റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയരുമ്പോൾ ,ആവശ്യത്തിനുള്ള പണം അനുവദിച്ചിട്ടുള്ള ഈയൊരു പ്രധാനപ്പെട്ട റോഡ് നിലവിലെ അവസ്ഥയിൽ നിൽക്കുന്നത് വളരെയധികം പ്രയാസകരമായ കാര്യമാണ്.

വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചു മാറ്റുന്ന മതിലുകളും , കടമുറിയുടെ ഭാഗങ്ങളും പുനരുപയോഗിക്കാൻ തരത്തിൽ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണ്. എല്ലാ ഉടമകളും ഭൂമി വിട്ടു നൽകിയാൽ ഈ വർഷം തന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കും. പ്രിയപ്പെട്ടവർ ഈ അഭ്യർത്ഥന മാനിച്ച് റോഡ് പ്രവർത്തി നടപ്പിലാക്കുന്നതിന് ഒപ്പം ഉണ്ടാകണമെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122236/kuttoth-attakkund-road-land-acquisition-within-four-months)