---
title: "തിരുവള്ളൂരിലെ തീപ്പിടുത്തo ; സപ്ലൈകോ  ഓഫീസർ പരിശോധന നടത്തി"
english_title: "Tiruvallur fire; The Supplyco officer conducted the inspection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12226/tiruvallur-fire-the-supplyco-officer-conducted-the-inspection"
published_at: "2021-11-22T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619badf066330_.jpg"
keywords: []
---

# തിരുവള്ളൂരിലെ തീപ്പിടുത്തo ; സപ്ലൈകോ  ഓഫീസർ പരിശോധന നടത്തി

> **Lead Summary:** **വടകര**: തിരുവള്ളൂരിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന് മുൻപിലെ ബോർഡിന് കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം തീപ്പിടുത്തമുണ്ടായ പെട്രോൾ പമ്പിലും ആയഞ്ചേരി ,കല്ലേരി തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലും പരിശോധന നടത്തി.

## Article Content

**വടകര**: തിരുവള്ളൂരിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിന് മുൻപിലെ ബോർഡിന് കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായതിൻ്റെ പശ്ചാത്തലത്തിൽ വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം തീപ്പിടുത്തമുണ്ടായ പെട്രോൾ പമ്പിലും ആയഞ്ചേരി ,കല്ലേരി തുടങ്ങിയ സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലും പരിശോധന നടത്തി.

പരിശോധനയിൽ തീപ്പിടുത്തമുണ്ടായ തിരുവള്ളൂരിലെ പെട്രോൾ പമ്പിൽ ആവശ്യമായ ഫയർ എക്സ്റ്റിൻങ്യുഷർ ഇല്ല എന്ന് കണ്ടെത്തി. പരിശോധന സമയം ഈ പെട്രോൾ പമ്പിൽ ലൈസൻസിയോ മറ്റു ഉത്തരവാദപ്പെട്ട ആളുകളോ ഇല്ലായെന്ന് കണ്ടെത്തി. എക്സ്പ്ലോ സീവ് ലൈസൻസ് , ഡീലർ ലൈസൻസ് എന്നിവ ഹാജരാക്കാനായി അറിയിച്ചു.

ആവശ്യത്തിന് ഫയർ എക്സ്റ്റിൻങ്യുഷർ മണൽ നിറച്ച തൊട്ടികൾ എന്നിവ പമ്പിൽ സ്ഥാപിക്കാനും അപകട സമയത്ത് ആവശ്യമായ സുരക്ഷ ഒരുക്കാനായി ജീവനക്കാർക്ക് അറിവ് നൽകാനും നിർദ്ദേശിച്ചു. ആയഞ്ചേരിയിൽ പ്രവർത്തിക്കുന്ന സി.സി പെട്രോൾ പമ്പിൽ നടത്തിയ പരിശോധനയിൽ ആവശ്യത്തിന് ഫയർ എക്സ്റ്റിൻങ്യുഷർ ഉണ്ടെങ്കിലും അവ ഡി സ് പെൻസിങ് സ്റ്റേഷന് അടുത്ത് വെക്കാതെ ഓഫീസിനുള്ളിൽ സൂക്ഷിച്ചതായും കണ്ടെത്തി.

ഇവിടുത്തെ ജീവനക്കാർക്ക് ഇവ ഉപയോഗിക്കാൻ അറിയില്ലെന്നും കണ്ടെത്തി. കല്ലേരിയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലും ഫയർ എക്സ്റ്റിൻങ്യുഷർ ഡിസ്പൻസിങ് സ്റ്റേഷന് സമീപം സൂക്ഷിക്കാനായി നിർദേശം നൽകി. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് പ്രകാരമുള്ള സ്പാർക്ക് - തീ എന്നിവ ഇല്ലാതാക്കാനായി പ്രത്യേകമായി ഉപയോഗിക്കുന്ന CO2 ഫയർ എക്സ്റ്റിൻങ്യുഷർ താലൂക്കിലെ പല പെട്രോൾ പമ്പുകളിലും നിലവിൽ ഉപയോഗിക്കുന്നില്ല എന്ന് അറിയുന്നു.

ആയതിനാൽ താലൂക്കിലെ മുഴുവൻ പെട്രോൾ പമ്പുകളിലും വൈദ്യുതി സ്പാർക്ക് അണയ്ക്കുന്നതിനുള്ള ഫയർ എക്സ്റ്റിൻങ്യുഷർ നിർബന്ധമായും സൂക്ഷിക്കണമെന്നും അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ളയ് ഓഫീസർ സജീവൻ.ടി.സി, റേഷനിംഗ് ഇൻസ്പെക്ടർമാരായ നിജിൻ . ടി.വി, ശ്രീധരൻ കെ - കെ , വിജിഷ് ടി.എം, ജീവനക്കാരനായ ശ്രീജിത് കുമാർ കെ.പി. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12226/tiruvallur-fire-the-supplyco-officer-conducted-the-inspection)