---
title: "ദേശീയപാതാ നിർമ്മാണം; ചോറോട് - കുരിയാടി റോഡ് അടച്ചിട്ടത് കാൽനട യാത്ര പോലും ദുരിതമായി"
english_title: "National Highway Construction; Chorode-Kuriyadi road was closed making even the journey on foot miserable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/122424/national-highway-construction-chorode-kuriyadi-road-was-closed-making-even-the-journey-on-foot-miserable"
published_at: "2023-06-14T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489fbf5be191_road_pic.jpg"
keywords: []
---

# ദേശീയപാതാ നിർമ്മാണം; ചോറോട് - കുരിയാടി റോഡ് അടച്ചിട്ടത് കാൽനട യാത്ര പോലും ദുരിതമായി

> **Lead Summary:** **വടകര : [ **ചോറോട് ദേശീയപാതാ നിർമ്മാണ ഭാഗമായി ചോറോട് - കുരിയാടി റോഡ് അടച്ചിട്ടത് കാൽനട യാത്ര പോലും ദുരിതമായി. നിലവിലെഓവർ ബ്രിഡ്ജ് പൊളിച്ചുനിർമ്മിക്കുന്നതിനാണ് വഴി അടച്ചത്.എന്നാൽ ബദൽ സംവിധാനം ഒരുക്കിയില്ല.

## Article Content

**വടകര : [ **ചോറോട് ദേശീയപാതാ നിർമ്മാണ ഭാഗമായി ചോറോട് - കുരിയാടി റോഡ് അടച്ചിട്ടത് കാൽനട യാത്ര പോലും ദുരിതമായി. നിലവിലെഓവർ ബ്രിഡ്ജ് പൊളിച്ചുനിർമ്മിക്കുന്നതിനാണ് വഴി അടച്ചത്.എന്നാൽ ബദൽ സംവിധാനം ഒരുക്കിയില്ല.

ഒരാൾക്ക് മാത്രം കടന്നു പോകാനുള്ള വഴിയിൽ മഴക്കാലമായതോടെ ചെളിനിറഞ്ഞു ദുരിതം ഇരട്ടിയായി. മത്സ്യതൊഴിലാളികൾ തിങ്ങി പാർക്കുന്ന കുരിയാടിയിൽ വാഹനങ്ങൾ പോകണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം.

ചോറോട് ടൗണിൽ ആളുകൾക്ക് എത്തിച്ചേരാൻ കഴിയാത്തത് വ്യാപാരികളും പ്രയാസത്തിലായി. പ്രദേശത്ത് തെരുവ് വിളക്ക്കളും കത്തുന്നില്ല.റോഡിലെ ചെളിനീക്കണമെന്നും തെരുവ് വിളക്ക് കത്തിക്കണമെന്നും, താൽക്കാലിക റോഡ് സൗകര്യം ഉണ്ടാക്കണമെന്നുമാണ് ആവശ്യം. പടം.. ചെളി നിറഞ്ഞ ചോറോട് - കുരിയാടി റോഡിലെ ദുരിതം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/122424/national-highway-construction-chorode-kuriyadi-road-was-closed-making-even-the-journey-on-foot-miserable)