ഒഞ്ചിയം: (truevisionnews.in) സിപിഐഎം സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസൻ്റെ ചരമവാർഷികദിനം സിപിഐഎം നേതൃത്വത്തിൽ 29ന് സമുചിതമായി ആചരിക്കുന്നു. വൈകിട്ട് 5-30 ന്അനുസ്മരണ പൊതുസമ്മേളവും നെല്യങ്കരയിൽ പണി കഴിപ്പിച്ച എംദാസൻ സ്മാരക മന്ദിരവും കേന്ദ്രകമ്മറ്റിയംഗം എളമരം കരിം എംപി ഉദ്ഘാടനം ചെയ്യും.


രാവിലെ 7 ന് ചോറോട്ഓവർ ബ്രിഡ്ജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തി ചോറോട്ടെ എംദാസൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ജില്ലാസെക്രട്ടറി പി മോഹനൻ പുഷ്പചക്ര സമർപ്പണം നടത്തും. നെല്യങ്കരയിൽ സ്വാഗതസംഘം രൂപീകരണ യോഗം ഏരിയാ കമ്മറ്റിയംഗം എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മധു കുറുപ്പത്ത്, എൻ നിധിൻ, വി ദിനേശൻ, കെ കെ പവിത്രൻ, എ രാജീവൻ, വിജില അമ്പലത്തിൽ, പി പി ശ്രീജിത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി പി ചന്ദ്രശേഖരൻ (ചെയർമാൻ) കെ കെ പവിത്രൻ, വി കെ ബാബു (വൈസ് ചെയർമാൻമാർ) മധു കുറുപ്പത്ത് (കൺവീനർ) എൻ നിധിൻ, എ രാജീവൻ (ജോ: കൺവീനർമാർ)
As a memorial in Nelyankara; M Dasan prepares for commemoration of his hometown