---
title: "ശ്രീകാന്തിന്റെ മരണം; പഞ്ചായത്ത് മെമ്പറെ ചൊക്ലി എസ്ഐ അപമാനിച്ചതായി പരാതി"
english_title: "Death of Srikanth; Complaint that Panchayat member was insulted by Chokli SI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123073/death-of-srikanth-complaint-that-panchayat-member-was-insulted-by-chokli-si"
published_at: "2023-06-17T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d9890bcbb6_police.jpg"
keywords: []
---

# ശ്രീകാന്തിന്റെ മരണം; പഞ്ചായത്ത് മെമ്പറെ ചൊക്ലി എസ്ഐ അപമാനിച്ചതായി പരാതി

> **Lead Summary:** **ചൊക്ലി: ** ചൊക്ലി സ്റ്റേഷനിലെത്തിയ പഞ്ചായത്ത് മെമ്പർ മേനപ്രം കെ.പി.ഷിനോജിനെ എസ്ഐ ഷമിൽ‌ അപമാനിച്ചതായി പരാതി. ഷിനോജിന്റെ അയൽവാസി പി.വി.ശ്രീകാന്തിന്റെ മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

## Article Content

**ചൊക്ലി: ** ചൊക്ലി സ്റ്റേഷനിലെത്തിയ പഞ്ചായത്ത് മെമ്പർ മേനപ്രം കെ.പി.ഷിനോജിനെ എസ്ഐ ഷമിൽ‌ അപമാനിച്ചതായി പരാതി. ഷിനോജിന്റെ അയൽവാസി പി.വി.ശ്രീകാന്തിന്റെ മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്റ്റേഷനിൽ എത്തിയപ്പോൾ എസ്ഐ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

എസ്ഐ യുടെ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മിഷണർ, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി എന്നിവർ‌ക്ക് ഷിനോജ് പരാതി നൽകി. കഴിഞ്ഞ ദിവസം മരിച്ച ശ്രീകാന്തിന്റെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടയിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധനയെന്ന പേരിൽ അകത്തുള്ള വസ്ത്രങ്ങൾ വലിച്ചിട്ടതായും പരാതിയിൽ പറയുന്നു .

മെയ് 26നാണ് ശ്രീകാന്ത് മരിച്ചത്. വീട്ടിൽ അബോധാവസ്ഥയിലായിരുന്ന ശ്രീകാന്തിനെ പഞ്ചായത്ത് മെമ്പറായ ഷിനോജിന്റെ നേതൃത്വത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി മനസ്സിലായെന്നു ശ്രീകാന്തിന്റെ മാതാവ് പി.വി.ദേവി മനുഷ്യാവകാശ കമ്മീഷനു നൽ‌കിയ പരാതിയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123073/death-of-srikanth-complaint-that-panchayat-member-was-insulted-by-chokli-si)