---
title: "മീൻ പിടിക്കാൻ പോയ വടകര സ്വദേശി ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "A native of Vadakara, who went fishing, fell into the boat and died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123198/a-native-of-vadakara-who-went-fishing-fell-into-the-boat-and-died"
published_at: "2023-06-18T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ea709e843a_fisherman.jpg"
keywords: []
---

# മീൻ പിടിക്കാൻ പോയ വടകര സ്വദേശി ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **വടകര :[ ** മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായ് ഇദ്ദേഹം കടലിൽ പോയത്.

## Article Content

**വടകര :[ ** മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ മത്സ്യബന്ധനത്തിനായ് ഇദ്ദേഹം കടലിൽ പോയത്.

കുഴഞ്ഞു വീണതോടെ സഹപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു ബോട്ടെത്തി സലിമിനെ ഈ ബോട്ടിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123198/a-native-of-vadakara-who-went-fishing-fell-into-the-boat-and-died)