---
title: "വിലക്കയറ്റത്തിനെതിരെ വടകരയില്‍ സിപിഐ(എം) ജനകീയ പ്രതിരോധം"
english_title: "CPI (M)  resistance  against inflation - vatakara new bus stand "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12324/cpi-m-resistance-against-inflation-vatakara-new-bus-stand"
published_at: "2021-11-23T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c882a3dd63_samaram .jpg"
keywords: []
---

# വിലക്കയറ്റത്തിനെതിരെ വടകരയില്‍ സിപിഐ(എം) ജനകീയ പ്രതിരോധം

> **Lead Summary:** വടകര: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എം നാരായണന്‍ അധ്യക്ഷനായി.

## Article Content

വടകര: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. എം നാരായണന്‍ അധ്യക്ഷനായി.

സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി കെ കുഞ്ഞിരാമന്‍, കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ പുഷ്പജ, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം ലീന, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ്, ആര്‍ ബാലറാം തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലന്‍ സ്വാഗതം പറഞ്ഞു. കര്‍ഷക, കര്‍ഷക തൊഴിലാളി, ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രതിരോധത്തിന് സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു. കാലവര്‍ഷക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും മരണമടഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പ്രതിഷേധ സമരം ആരംഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ജനകീയ പ്രതിരോധം വൈകീട്ട് 5 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12324/cpi-m-resistance-against-inflation-vatakara-new-bus-stand)