---
title: "മടിത്തട്ട് ; യു എൽ.സി.സി.എസ് ഫൗണ്ടേഷൻ മടിത്തട്ട് പോളി ക്ലിനിക്കും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു"
english_title: "lap ULCCS Foundation organized Madithat Poly Clinic and Life Saving Training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123301/lap-ulccs-foundation-organized-madithat-poly-clinic-and-life-saving-training"
published_at: "2023-06-18T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f17dd7984e_U_L_C_C_S.jpg"
keywords: []
---

# മടിത്തട്ട് ; യു എൽ.സി.സി.എസ് ഫൗണ്ടേഷൻ മടിത്തട്ട് പോളി ക്ലിനിക്കും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു

> **Lead Summary:** **മടപ്പള്ളി : [ ** നാദാപുരം റോഡ് യു.എൽ.സി.സി എസ് ഫൗണ്ടേഷൻ വയോജനങ്ങൾക്കായി ആരംഭിച്ച പകൽവീട് മടിത്തട്ട് പോളി ക്ലിനിക്കും വടകര എയ്ഞ്ചൽസും സംയുക്തമായി ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ - സ്റ്റുഡന്റ് പോലീസ് അംഗങ്ങൾക്കാണ് ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**മടപ്പള്ളി : [ ** നാദാപുരം റോഡ് യു.എൽ.സി.സി എസ് ഫൗണ്ടേഷൻ വയോജനങ്ങൾക്കായി ആരംഭിച്ച പകൽവീട് മടിത്തട്ട് പോളി ക്ലിനിക്കും വടകര എയ്ഞ്ചൽസും സംയുക്തമായി ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ - സ്റ്റുഡന്റ് പോലീസ് അംഗങ്ങൾക്കാണ് ക്ലാസ്സ് സംഘടിപ്പിച്ചു.

മടിത്തട്ട് ഹാളിൽ നടന്ന ചടങ്ങ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി അധ്യക്ഷനായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർമാരായ ബിന്ദു വള്ളിൽ, ശൈലജ കോയിലോത്ത്, മുഖ്യ പരിശീലകൻ ഡോ: കെ എം അബ്ദുള്ള,

എയ്ഞ്ചൽസ് ജില്ലാ എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജൻ, കാരക്കാട് ആത്മവിദ്യാസംഘം പ്രസിഡണ്ട് പി മോഹനൻ, യു എൽ സി സി എസ് എംഡി ഷാജു എസ്, മടിത്തട്ട് ക്ലിനിക് ഡോ. മുനീർ ഷഹസാദ്, തുടങ്ങിയവർ സംസാരച്ചു. ചടങ്ങിന് യു എൽ സി സി എസ് ഫൗണ്ടേഷൻ ഡയറക്ടർ ജയരാജ് എം കെ സ്വാഗതവും മടിത്തട്ട് പ്രോജക്ട് കോഡിനേറ്റർ ശിവപ്രകാശ് പി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123301/lap-ulccs-foundation-organized-madithat-poly-clinic-and-life-saving-training)