---
title: "വടകര സ്വദേശിനിക്ക് നേരെ ട്രെയിനില്‍  ലൈംഗികാതിക്രമം;  17 കാരന്‍ പിടിയില്‍"
english_title: " 17-year-old arrested for sexually assaulting Vadakara resident on train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12337/17-year-old-arrested-for-sexually-assaulting-vadakara-resident-on-train"
published_at: "2021-11-23T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c93d2d8165_sexual harssement .jpg"
keywords: []
---

# വടകര സ്വദേശിനിക്ക് നേരെ ട്രെയിനില്‍  ലൈംഗികാതിക്രമം;  17 കാരന്‍ പിടിയില്‍

> **Lead Summary:** വടകര: ട്രെയിനില്‍ നിന്നും യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍. വടകര സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിക്കാണ് ദുരനുഭവമുണ്ടായത്.

## Article Content

വടകര: ട്രെയിനില്‍ നിന്നും യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍. വടകര സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിക്കാണ് ദുരനുഭവമുണ്ടായത്.

തിങ്കള്‍ പുലര്‍ച്ചെ 2.30ന് മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിന്‍ കൊല്ലം സ്റ്റേഷനില്‍ എത്താറായപ്പോഴാണു സംഭവം നടന്നത്. പതിനേഴുകാരന്‍ യുവതിയെ കയറി പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കൊല്ലം റെയില്‍വേ പൊലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12337/17-year-old-arrested-for-sexually-assaulting-vadakara-resident-on-train)