---
title: "ഔട്ട് ഓഫ് സിലബസ് , പ്രതിലോമ വിദ്യാഭ്യാസനയങ്ങൾ രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി - പ്രൊഫ: സി രവീന്ദ്രനാഥ്"
english_title: "Out of Syllabus, Regressive Education Policies Threaten Secularism of the Country - Prof. C. Rabindranath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123435/out-of-syllabus-regressive-education-policies-threaten-secularism-of-the-country-prof-c-rabindranath"
published_at: "2023-06-19T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649000340bd9e_vatakara.jpg"
keywords: []
---

# ഔട്ട് ഓഫ് സിലബസ് , പ്രതിലോമ വിദ്യാഭ്യാസനയങ്ങൾ രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി - പ്രൊഫ: സി രവീന്ദ്രനാഥ്

> **Lead Summary:** **വടകര: **ശാസ്ത്ര യുക്തിയെ തകർത്ത് വരേണ്യ യുക്തിയെ പ്രതിഷ്ഠിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പ്രതിലോമ വിദ്യാഭ്യസനയങ്ങൾ രാജ്യത്തിൻ്റെ മതനിരപേക്ഷതക്ക് ഭീഷണി ഉയർത്തുകയാണെന്ന് പ്രൊഫ: സി രവീന്ദ്രനാഥ് പറഞ്ഞു.

## Article Content

**വടകര: **ശാസ്ത്ര യുക്തിയെ തകർത്ത് വരേണ്യ യുക്തിയെ പ്രതിഷ്ഠിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ പ്രതിലോമ വിദ്യാഭ്യസനയങ്ങൾ രാജ്യത്തിൻ്റെ മതനിരപേക്ഷതക്ക് ഭീഷണി ഉയർത്തുകയാണെന്ന് പ്രൊഫ: സി രവീന്ദ്രനാഥ് പറഞ്ഞു.

എം ദാസൻ പഠന ഗവേഷണ കേന്ദ്രം വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കേന്ദ്ര സർക്കാരിൻ്റെവിദ്യാഭ്യാസ നയങ്ങൾക്കെതിരെ  'ഔട്ട് ഓഫ് സിലബസ് , സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

അറിവിനെയാണ്ഫാസിസം എല്ലായ്പ്പോഴും ഭയക്കുന്നത്. ജ്ഞാനോൽപ്പാദനം ഇല്ലാതാക്കാനുള്ള ശ്രമം ഇതിൻ്റെ ഭാഗമാണ്. മനസ്സിനെ പിറകോട്ട് നയിക്കുന്ന രീതി ശാസ്ത്രങ്ങളാണ് പുതിയ വിദ്യാഭ്യാസ നയം (എൻഇ പി ) മുന്നോട്ട് വെക്കുന്നത്.

അന്ധവിശ്വാസ ജഡിലമായ അജണ്ടകളോടെ ശാസത്ര വബോധത്തെ തകർക്കാനാണ് ലക്ഷ്യം. വർഗീയത വളർത്താൻ ഇത് എളുപ്പമാകുമെന്ന് സംഘ പരിവാർ കണക്ക് കൂട്ടുന്നു.

അറിവിൻ്റെ വിമർശനാത്മകമായ അന്വേഷണങ്ങളെ മുളയിലെ നുള്ളാനാണ് പുതിയ പാഠ്യപദ്യതിയിലൂടെ ഇവർ ലക്ഷ്യമിടുന്നത്.ഇന്ത്യൻ സംസ്കാരത്തിൻ്റെ അടിസ്ഥാന ശിലയായ മതേതര മനസ്സ് കളെ ശക്തിപ്പെടുത്തി  ഇതിനെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പുത്തൻ വിദ്യാഭ്യാസവും ഇന്ത്യയുടെ ഭാവിയും വിഷയത്തിൽ കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: ജെ പ്രസാദ് സംസാരിച്ചു. അബേദ്കർക്ക് പകരം സവർക്കറെ കൊണ്ടുവരുന്നതാണു പുതിയ വിദ്യാഭ്യാസനയം.

മാനവ സംസ്കൃതിയുടെ സംഗമഭൂമിയായ ഭാരതത്തെ തകർക്കാനാണ് സംഘ പരിവാർ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. സൗന്ദര്യത്മക വിദ്യാഭ്യാസത്തിൻ്റെ പങ്ക് വിഷയത്തിൽ ഡോ.കെ മഞ്ജു സംസാരിച്ചു.

കലയും സാഹിത്യവും സമരോർമ്മകളാലും പ്രതിലോമ വിദ്യാഭ്യാസത്തെ മറികടക്കാനാവുമെന്ന് മഞ്ജു അഭിപ്രായപ്പെട്ടു.   സിപിഐഎം ഏരിയാസെക്രട്ടറി ടിപി ബിനീഷ് അധ്യക്ഷനായി.ഡോ.പി എസ് ജിനീഷ് മോഡറേറ്ററായി.എൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123435/out-of-syllabus-regressive-education-policies-threaten-secularism-of-the-country-prof-c-rabindranath)