---
title: "റഹ്മാനിയ്യ, സമന്വിത ജ്ഞാനകേന്ദ്രങ്ങളെ ജനകീയമാക്കിയ സ്ഥാപനം - പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ "
english_title: "Institute that popularized Rahmaniyyah and Synergy Gnanakendras - Panakkad Sabikhali Shihab Thangal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123548/institute-that-popularized-rahmaniyyah-and-synergy-gnanakendras-panakkad-sabikhali-shihab-thangal"
published_at: "2023-06-19T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649068cf97817_vatakara1.jpg"
keywords: []
---

# റഹ്മാനിയ്യ, സമന്വിത ജ്ഞാനകേന്ദ്രങ്ങളെ ജനകീയമാക്കിയ സ്ഥാപനം - പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ 

> **Lead Summary:** **കടമേരി: **കേരളത്തിലെ സമന്വിത ജ്ഞാനകേന്ദ്രങ്ങളെ ജനകീയവും വ്യവസ്ഥാപിതവുമാക്കുന്നതില്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് നിര്‍വഹിച്ച ദൗത്യം ചരിത്രപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന് പാരമ്പര്യ നന്മകളെ നിരാകരിക്കാത്ത സംവിധാനത്തെ കേരളത്തിന് പരിചയപ്പെടുത്താന്‍ കടമേരി റഹ്മാനിയ്യക്ക് സാധിച്ചുവെന്നും പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

## Article Content

**കടമേരി: **കേരളത്തിലെ സമന്വിത ജ്ഞാനകേന്ദ്രങ്ങളെ ജനകീയവും വ്യവസ്ഥാപിതവുമാക്കുന്നതില്‍ കടമേരി റഹ്മാനിയ്യ അറബിക് കോളേജ് നിര്‍വഹിച്ച ദൗത്യം ചരിത്രപരമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന് പാരമ്പര്യ നന്മകളെ നിരാകരിക്കാത്ത സംവിധാനത്തെ കേരളത്തിന് പരിചയപ്പെടുത്താന്‍ കടമേരി റഹ്മാനിയ്യക്ക് സാധിച്ചുവെന്നും പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

കടമേരി റഹ്മാനിയ്യയില്‍ നടന്ന റഹ്മാനി കോഴ്‌സ് കേന്ദ്രീകൃത പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി റഹ്മാനിയ്യ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണെന്നും പാരമ്പര്യ ആശയാദര്‍ശ പ്രചാരണ രംഗത്തെ ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സംഗമത്തില്‍ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മതനിരാസ സാമൂഹ്യ വിരുദ്ധ കാഴ്ചപ്പാടുകളെ പ്രതിരോധിക്കാനും പാരമ്പര്യ ഇസ്ലാമിന്റെ പ്രചാരകരാകാനും പണ്ഡിതന്മാര്‍ ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ചടങ്ങില്‍ റഹ്മാനിയ്യ വര്‍ക്കിംഗ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഷബീര്‍ റഹ്മാനി പഴമള്ളൂര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

യൂസുഫ് മുസ്ലിയാര്‍ മലപ്പുറം, സി.എച്ച് മഹ്മൂദ് സഅദി, ചിറക്കല്‍ ഹമീദ് മുസ്ലിയാര്‍, ബഷീര്‍ ഫൈസി ചീക്കോന്ന്, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, സൂപ്പി നരിക്കാട്ടേരി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, ടി.ടി.കെ ഖാദര്‍ ഹാജി, ടി.വി.സി അബ്ദുസ്സമദ് ഫൈസി, കെ അബ്ദുല്‍ ഖാദര്‍ ആവിലോറ, ടി.കെ ഹാരിസ് മാസ്റ്റര്‍,

അബൂ ഷമ്മാസ് റഫീഖ് ഫൈസി, ജഅ്ഫര്‍ സ്വാദിഖ് റഹ്മാനി കിടങ്ങയം, ഹാരിസ് റഹ്മാനി തിനൂര്‍, ഉനൈസ് റഹ്മാനി വളാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. റഹ്മാനിയ്യ സി.ഇ.ഒ ഫരീദ് റഹ്മാനി കാളികാവ് സ്വാഗതവും റഹ്മാനി കോഴ്‌സ് കോഡിനേറ്റര്‍ റഷീദ് റഹ്മാനി പയ്യനാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123548/institute-that-popularized-rahmaniyyah-and-synergy-gnanakendras-panakkad-sabikhali-shihab-thangal)