---
title: "മക്കളെ ഓര്‍ത്തെങ്കിലും പ്ലാസ്റ്റിക് കത്തിക്കരുതേയെന്ന്  ടി. ശ്രീനിവാസന്‍"
english_title: " Chorode is a completely waste free green panchayat Awareness programme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12355/chorode-is-a-completely-waste-free-green-panchayat-awareness-programme"
published_at: "2021-11-23T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ca0f28de8a_chorode grama panchayth .jpg"
keywords: []
---

# മക്കളെ ഓര്‍ത്തെങ്കിലും പ്ലാസ്റ്റിക് കത്തിക്കരുതേയെന്ന്  ടി. ശ്രീനിവാസന്‍

> **Lead Summary:** കൈനാട്ടി : നമ്മുടെ പിഞ്ചു മക്കളെ ഓര്‍ത്തെങ്കിലും പ്ലാസ്റ്റിക്ക് കത്തിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണമെന്ന് മുന്‍ വടകര നഗരസഭാ വൈസ് ചെയര്‍മാനും, മഹാത്മദേശസേവാട്രസ്റ്റ് ചെയര്‍മാനുമായ ടി. ശ്രീനിവാസന്‍ പറഞ്ഞു. ചോറോട് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായ് നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ പതിനൊന്നാം വാര്‍ഡിലെ മാങ്ങോട്ട് പാറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കൈനാട്ടി : നമ്മുടെ പിഞ്ചു മക്കളെ ഓര്‍ത്തെങ്കിലും പ്ലാസ്റ്റിക്ക് കത്തിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണമെന്ന് മുന്‍ വടകര നഗരസഭാ വൈസ് ചെയര്‍മാനും, മഹാത്മദേശസേവാട്രസ്റ്റ് ചെയര്‍മാനുമായ ടി. ശ്രീനിവാസന്‍ പറഞ്ഞു. ചോറോട് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായ് നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ പതിനൊന്നാം വാര്‍ഡിലെ മാങ്ങോട്ട് പാറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൈവമാലിന്യങ്ങള്‍ കൃത്യമായ് ഉറവിടങ്ങളില്‍ സംസ്‌കരിച്ച് ജൈവവളമാക്കി അടുക്കളത്തോട്ടങ്ങളില്‍ ഉപയോഗിക്കാം. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് കൃത്യമായ് നല്‍കുകയും ചെയ്യുക. യാതൊരു കാരണവശാലും പ്ലാസ്റ്റിക്ക് കത്തിക്കരുത് അത് കുട്ടികളെയാണ് ചെട്ടന്ന് ബാധിക്കുക. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ അനില്‍ കുമാര്‍ മാസ്റ്റര്‍, സി.പി.ചന്ദ്രന്‍, എം.ടി.കെ.സുരേന്ദ്രന്‍, പി.കെ.ശശി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12355/chorode-is-a-completely-waste-free-green-panchayat-awareness-programme)