---
title: "വടകര റെയിൽവേ സ്റ്റേഷനിൽ അഞ്ച്  കിലോ കഞ്ചാവ് പിടികൂടി "
english_title: "5 kg ganja seized at Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123655/5-kg-ganja-seized-at-vadakara-railway-station"
published_at: "2023-06-20T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649137f6e958f_kanjav1.jpg"
keywords: []
---

# വടകര റെയിൽവേ സ്റ്റേഷനിൽ അഞ്ച്  കിലോ കഞ്ചാവ് പിടികൂടി 

> **Lead Summary:** **വടകര: **വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ – മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തത്.

## Article Content

**വടകര: **വടകര റെയിൽവേ സ്റ്റേഷനിൽ 5 കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ – മംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തത്.

ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ട്രെയിൻ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

ആർപിഎഫ് എ എസ് ഐ മാരായ സജു കെ, ബിനീഷ് പി.പി., ഹെഡ്കോൺസ്റ്റബിൾ അജീഷ് ഒ. കെ., കോൺസ്റ്റബിൾ അബ്ദുൾ സത്താർ പി. പി., രാജീവൻ പി എക്സ്സൈസ് ഐ ബി യൂണിറ്റിലെ പ്രിവേന്റീവ് ഓഫീസർ പ്രമോദ് പുളിക്കൽ

വടകര എക്സ്സൈസ് സർക്കിൾ ലെ പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദ് കെ കെ, സി ഇ ഒ മാരായ ജിജു കെ. എൻ, ഷിജിൻ എ പി. എന്നിവരടങ്ങിയ പ്രത്യേകസ൦ഘ൦ നടത്തിയ പരിശോധനയിലാണ് ഇന്ന് കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123655/5-kg-ganja-seized-at-vadakara-railway-station)