---
title: "പ്രതിഷേധ ധർണ; കണ്ണൂർ എയർപോർട്ടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ട്രാവൽ വെൽഫെയർ അസോസിയേഷൻ "
english_title: "protest dharna; End government neglect of Kannur Airport, Travel Welfare Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123763/protest-dharna-end-government-neglect-of-kannur-airport-travel-welfare-association"
published_at: "2023-06-20T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649183d072bb8_vatakara.jpg"
keywords: []
---

# പ്രതിഷേധ ധർണ; കണ്ണൂർ എയർപോർട്ടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക, ട്രാവൽ വെൽഫെയർ അസോസിയേഷൻ 

> **Lead Summary:** **വടകര: **സർവീസ് റദ്ദാക്കപ്പെട്ട ഗോ ഫസ്റ്റ് എയർലൈൻ റീഫണ്ട് തുക ഉടനെ തിരിച്ച് നൽകുക, കണ്ണൂർ എയർപോർട്ടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് വടകര താലൂക്ക് ട്രാവൽ വെൽഫെയർ അസോസിയേഷൻ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.

## Article Content

**വടകര: **സർവീസ് റദ്ദാക്കപ്പെട്ട ഗോ ഫസ്റ്റ് എയർലൈൻ റീഫണ്ട് തുക ഉടനെ തിരിച്ച് നൽകുക, കണ്ണൂർ എയർപോർട്ടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് വടകര താലൂക്ക് ട്രാവൽ വെൽഫെയർ അസോസിയേഷൻ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.

കണ്ണൂരിൽ നിന്നും ഗോ ഫസ്റ്റ് എയർലൈൻ സർവീസ് നിർത്തിയ സാഹചര്യത്തിൽ ഓരോ ട്രാവൽ ഏജൻസികൾക്കും ലക്ഷക്കണക്കിന് രൂപയാണ് ടിക്കറ്റ് ബുക്ക് ചെയ്ത വകയിൽ തിരിച്ച് കിട്ടാനുള്ളത്.

വളരെ ചെറിയ സർവീസ് ചാർജുകൾ വാങ്ങി. സേവനം ചെയ്യുന്ന ട്രാവൽ ഏജൻസികൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ വിഷയത്തിൽ സർക്കാരും അധികാരികളും ബന്ധപ്പെട്ടവരും ഇടപെടണമെന്ന് ധർണ്ണ സമരത്തിൽ ആവശ്യമുയർന്നു മർചൻ്റ് അസോസിയേഷൻ പ്രസിഡൻറ് എം.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.

വി.പി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുല്ല ആവോലം, മുഹമ്മദ് പുറമേരി, പികെ.മൊയ്തു, ഇസ്മായിൽ ഓർക്കട്ടെരി, മഹമൂദ് ഇൻഡോ അറബ്, ഫിറോസ് കംഫർട്, മുഹമ്മദ്‌ പയ്യോളി,മൂസ കാക്കുനി തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123763/protest-dharna-end-government-neglect-of-kannur-airport-travel-welfare-association)