---
title: "കഞ്ചാവ് കേസിൽ യുവാവിന് കഠിന തടവും പിഴയും "
english_title: "Young man sentenced to severe imprisonment and fine in ganja case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123780/young-man-sentenced-to-severe-imprisonment-and-fine-in-ganja-case"
published_at: "2023-06-20T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64918b515e09b_court.jpg"
keywords: []
---

# കഞ്ചാവ് കേസിൽ യുവാവിന് കഠിന തടവും പിഴയും 

> **Lead Summary:** **വടകര: **വില്പനക്കായി കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവിന് കഠിന തടവും പിഴയും. കണ്ണൂർ തയ്യിൽ സ്വദേശി ചെറിയാണ്ടി മുഹമ്മദ് റിഷാദിനെയാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി എം സുരേഷ് ബാബു ഒരു വർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

## Article Content

**വടകര: **വില്പനക്കായി കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവിന് കഠിന തടവും പിഴയും. കണ്ണൂർ തയ്യിൽ സ്വദേശി ചെറിയാണ്ടി മുഹമ്മദ് റിഷാദിനെയാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.പി എം സുരേഷ് ബാബു ഒരു വർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവനുഭവിക്കണം.കേസിലെ രണ്ട്, മൂന്ന് പ്രതികളായ കണ്ണൂർ തയ്യിൽ സ്വദേശി റിഷിൻ (27), സൌത്ത് ബസാർ സ്വദേശി അഖിലേഷ് (21) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.

രണ്ട്, മൂന്ന് പ്രതികൾക്കു വേണ്ടി അഡ്വക്കറ്റ് പി.പി.സുനിൽകുമാർ ഹാജരായി.

2017 സ്തംബർ മാസം പതിനൊന്നാം തിയ്യതി രാത്രി 8.20 മണിക്ക് കണ്ണൂർ കുറുവപ്പാലത്തിനു സമീപം വെച്ചാണ് 1300 ഗ്രാം കഞ്ചാവു സഹിതം കണ്ണൂർ സിറ്റി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീഹരി പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123780/young-man-sentenced-to-severe-imprisonment-and-fine-in-ganja-case)