---
title: "അഴിയൂരില്‍ കുടുംബശ്രീ  ഷോപ്പി കെട്ടിടം നാടിന് സമര്‍പ്പിച്ചു"
english_title: "kudubhasree shopy building inauguration azhiyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12382/kudubhasree-shopy-building-inauguration-azhiyoor"
published_at: "2021-11-23T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cbcb14d047_shopy building at azhiyoor .jpg"
keywords: []
---

# അഴിയൂരില്‍ കുടുംബശ്രീ  ഷോപ്പി കെട്ടിടം നാടിന് സമര്‍പ്പിച്ചു

> **Lead Summary:** അഴിയൂര്‍: അഴിയൂരില്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്തിനുള്ള വിപണന കേന്ദ്രം കുടുംബശ്രീ ഷോപ്പി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു .പഞ്ചായത്ത് സൗജന്യമായി പഞ്ചായത്ത് ഓഫീസിന് മുന്‍വശം നല്‍കിയ സ്ഥലത്താണ് ഷോപ്പി ബില്‍ഡിംഗ് നിര്‍മ്മിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കിയ 4 ലക്ഷം രൂപയ്ക്കാണ് ഷോപ്പി കെട്ടിടം നിര്‍മ്മിച്ചത്, കൂടാതെ ഷോപ്പിന്റെ പ്രാരംഭ ചെലവിലേക്കായി ഒരു ലക്ഷം രൂപയും ജില്ലാമിഷന്‍ അനുവദിച്ചിട്ടുണ്ട്.

## Article Content

അഴിയൂര്‍: അഴിയൂരില്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്തിനുള്ള വിപണന കേന്ദ്രം കുടുംബശ്രീ ഷോപ്പി കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ നിര്‍വഹിച്ചു .പഞ്ചായത്ത് സൗജന്യമായി പഞ്ചായത്ത് ഓഫീസിന് മുന്‍വശം നല്‍കിയ സ്ഥലത്താണ് ഷോപ്പി ബില്‍ഡിംഗ് നിര്‍മ്മിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കിയ 4 ലക്ഷം രൂപയ്ക്കാണ് ഷോപ്പി കെട്ടിടം നിര്‍മ്മിച്ചത്, കൂടാതെ ഷോപ്പിന്റെ പ്രാരംഭ ചെലവിലേക്കായി ഒരു ലക്ഷം രൂപയും ജില്ലാമിഷന്‍ അനുവദിച്ചിട്ടുണ്ട്.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്‍പ്പാദിപ്പിച്ച വിവിധ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ഷോപ്പി വിപണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതാണ് ,വിവിധ തരം ഭക്ഷണ ഉത്പന്നങ്ങള്‍ ,ടൈലറിംഗ്, കാറ്ററിംഗ്,ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ ,കര കൗശല ഉലപന്നങ്ങള്‍ എന്നിവ ഷോപ്പിയില്‍ നിന്ന് മിതമായ നിരക്കില്‍ ലഭിക്കുന്നതാണ് .120 സംരംഭകരാണ് അഴിയൂരില്‍ കുടുംബശ്രീയുടെ കീഴിലുള്ളത്, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉല്പാദിപ്പിക്കുന്ന വിവിധ തരം ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യം കുടുംബശ്രീ ഷോപ്പി വന്നതോടെ ലഭിക്കുന്നതാണ് .

പുതുതായി സംരംഭ മേഖലയിലേക്ക് വന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള സാമ്പത്തിക സഹായം ഒന്‍പത് വനിതകള്‍ക്ക് ജില്ലാ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി സി കവിത വിതരണം ചെയ്തു . കുടുംബശ്രീ സംരംഭകരുടെ സമാഗമവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഹീം പുഴകല്‍പറമ്പത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനീഷ ആനദ്‌സദനം ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് ,കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജെയ്‌സണ്‍ ,അസിസ്റ്റന്റ് സെക്രട്ടറി പി ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12382/kudubhasree-shopy-building-inauguration-azhiyoor)