---
title: "പത്മശ്രീ മീനാക്ഷിയമ്മ സിനിമയിലേക്ക്  ;  പത്മശ്രീ മീനാക്ഷിയമ്മ സിനിമയിലേക്ക്"
english_title: " Padma Shri Meenakshiamma to the cinema Shooting at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12395/padma-shri-meenakshiamma-to-the-cinema-shooting-at-vatakara"
published_at: "2021-11-23T16:13:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cc5d59a665_meenakshi amma .jpg"
keywords: []
---

# പത്മശ്രീ മീനാക്ഷിയമ്മ സിനിമയിലേക്ക്  ;  പത്മശ്രീ മീനാക്ഷിയമ്മ സിനിമയിലേക്ക്

> **Lead Summary:** വടകര: കടത്തനാടിന്റെ കളരി പാരമ്പര്യത്തിന് പത്മശ്രീ തിലകം കൊണ്ട് വന്ന മീനാക്ഷി ഗുരുക്കള്‍ ഇനി സിനിമയിലേക്കും. ' ലുക്ക്ബാക്ക്' എന്ന പേരില്‍ കരളിപ്പയറ്റ് മുഖ്യ വിഷയമാകുന്ന ചിത്രത്തിലാണ് മീനാക്ഷിയമ്മ അഭിനയിക്കുന്നത്. രഞ്ചന്‍ മുള്ളരാട്ട് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രത്തില്‍ സിദ്ധ എന്ന കഥാപ്രാത്രത്തെയാണ് മീനാക്ഷിയമ്മ അവതരിപ്പിക്കുന്നത്. കളരിപയറ്റ് അഭ്യസിക്കുന്ന ഒരു സ്ത്രീയുടെ വിവിധ കാഘട്ടത്തിലെ അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. കര്‍ണാടകയിലെ ചിത്രീരണം പൂര്‍ത്തീകരിച്ചതിന് ശേഷം ഇന്ന് വടകരയില്‍ ചിത്രീകരണം ആരംഭിച്ചു. വടകര തച്ചോളി മാണിക്കോത്ത് ക്ഷേത്രം, മേമുണ്ട മഠം എന്നീവടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബംഗ്ലൂരു കളരി ഗുരുകുലമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം മലയാളം, ഇംഗ്ലീഷ് , കന്നട എന്നീ ഭാഷകളില്‍ ചിത്രീകരിക്കുന്നുണ്ട്.

## Article Content

വടകര: കടത്തനാടിന്റെ കളരി പാരമ്പര്യത്തിന് പത്മശ്രീ തിലകം കൊണ്ട് വന്ന മീനാക്ഷി ഗുരുക്കള്‍ ഇനി സിനിമയിലേക്കും. ' ലുക്ക്ബാക്ക്' എന്ന പേരില്‍ കരളിപ്പയറ്റ് മുഖ്യ വിഷയമാകുന്ന ചിത്രത്തിലാണ് മീനാക്ഷിയമ്മ അഭിനയിക്കുന്നത്. രഞ്ചന്‍ മുള്ളരാട്ട് സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ചിത്രത്തില്‍ സിദ്ധ എന്ന കഥാപ്രാത്രത്തെയാണ് മീനാക്ഷിയമ്മ അവതരിപ്പിക്കുന്നത്. കളരിപയറ്റ് അഭ്യസിക്കുന്ന ഒരു സ്ത്രീയുടെ വിവിധ കാഘട്ടത്തിലെ അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. കര്‍ണാടകയിലെ ചിത്രീരണം പൂര്‍ത്തീകരിച്ചതിന് ശേഷം ഇന്ന് വടകരയില്‍ ചിത്രീകരണം ആരംഭിച്ചു. വടകര തച്ചോളി മാണിക്കോത്ത് ക്ഷേത്രം, മേമുണ്ട മഠം എന്നീവടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബംഗ്ലൂരു കളരി ഗുരുകുലമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം മലയാളം, ഇംഗ്ലീഷ് , കന്നട എന്നീ ഭാഷകളില്‍ ചിത്രീകരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12395/padma-shri-meenakshiamma-to-the-cinema-shooting-at-vatakara)