---
title: "ബാലസംഘം പൊൻമേരി മേഖല സമ്മേളനം സംഘടിപ്പിച്ചു "
english_title: "Balasangh organized Ponmeri region conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/123987/balasangh-organized-ponmeri-region-conference"
published_at: "2023-06-21T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492bd7834170_balasangham.jpg"
keywords: []
---

# ബാലസംഘം പൊൻമേരി മേഖല സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **കല്ലേരി: **ബാലസംഘം പൊൻമേരി മേഖല സമ്മേളനം പറമ്പിൽ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടി ജില്ലാ എക്സിക്യുട്ടീവ് അംഗം ദിൽജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലേരി: **ബാലസംഘം പൊൻമേരി മേഖല സമ്മേളനം പറമ്പിൽ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടി ജില്ലാ എക്സിക്യുട്ടീവ് അംഗം ദിൽജിത്ത് ഉദ്ഘാടനം ചെയ്തു.

തൻമയ കെ എസ് പതാക ഉയർത്തി. അമേഘ എം കെ റിപ്പോർട്ട് അവതരിപ്പിച്ചു. വിസോന എം അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി അൻവിൻ എസ് ഗിരീഷ്, കോർഡിനേറ്റർ റിച്ചിൻ, കൺവീനർ വി.ടി ബാലൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ എ പി നാണു സ്വാഗതവും ദേവാംഗന നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി തൻമയ കെ എസ് (പ്രസിഡണ്ട്) ദേവാംഗന, ദേവദർശ് ടി കെ (വൈസ് പ്രസിഡണ്ടുമാർ) അമേഘ എം കെ (സെക്രട്ടറി) , റയാൻ ദക്ഷ് എ ജെ , റിദേവ് രജിത് (ജോ. സെക്രട്ടറിമാർ), പി രവീന്ദ്രൻ (കൺവീനർ),

കാവ്യശ്രീ, വിനോദൻ കെ എം (ജോ. കൺവീനർമാർ), സനോഷ് രാഘവൻ (കോർഡിനേറ്റർ) സുരേഷ് ബാബു മണിയലത്ത് (അക്കാദമിക് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/123987/balasangh-organized-ponmeri-region-conference)