---
title: "ഉന്നത വിജയി കൾക്ക് ഏറാമല ബാങ്ക് കേഷ് അവാര്‍ഡും, ഫലകവും വിതരണം ചെയ്തു "
english_title: "Eramala Bank distributed cash awards and plaques to the top winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124050/eramala-bank-distributed-cash-awards-and-plaques-to-the-top-winners"
published_at: "2023-06-21T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f50e51ec4_orkkateri.jpg"
keywords: []
---

# ഉന്നത വിജയി കൾക്ക് ഏറാമല ബാങ്ക് കേഷ് അവാര്‍ഡും, ഫലകവും വിതരണം ചെയ്തു 

> **Lead Summary:** **ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ കേഷ് അവാര്‍ഡും, ഫലകവും വിതരണം ചെയ്തു. ബേങ്ക് എ ക്ലാസ്, ഡി ക്ലാസ് മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി,

## Article Content

**ഓർക്കാട്ടേരി: **ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ കേഷ് അവാര്‍ഡും, ഫലകവും വിതരണം ചെയ്തു. ബേങ്ക് എ ക്ലാസ്, ഡി ക്ലാസ് മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി,

പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, കെ.കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ.വേക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കേഷ് അവാര്‍ഡും ഫലകവും വിതരണം ചെയ്തു.

കൂടാതെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയവും, പ്ലസ് ടു പരീക്ഷയില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ.വേക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനും, കുസാറ്റില്‍ നിന്നും എം എ ഹിന്ദിയില്‍ 14- റാങ്ക് നേടിയ അമ്പിളി ടി യെയും പരിപാടിയില്‍ വെച്ച് ഫലകം നല്‍കി ആദരിച്ചു.

123 വിദ്യാര്‍ത്ഥികള്‍ക്കാണ് കേഷ് അവാര്‍ഡും, ഫലകവും ആദരവും നല്‍കിയത്. ബേങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. ചടങ്ങില്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ പി.കെ.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

ഡയരക്ടര്‍മാരായ കെ.കെ.ദിവാകരന്‍, എന്‍.ബാലകൃഷ്ണന്‍, പി. ചന്ദ്രന്‍, എം.സുനി, ഇ.പി.ബേബി, കെ.കെ.കുമാരന്‍, ടി.ജയശ്രീ വി.പി.ബാബു,എ.കെ.സിന്ധു, ഒ മഹേഷ് കുമാര്‍, സുനില്‍ മാസ്റ്റര്‍, കെ.കെ.എം.ജി.വി.എച്ച്.എസ്. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.പി.രാജന്‍, ശിഖ ടി.പി, നിഹാല്‍, കുഞ്ഞിനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ ടി. കെ. വിനോദന്‍ സ്വാഗതവും ഡയരക്ടര്‍ കെ.ടി.രാജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124050/eramala-bank-distributed-cash-awards-and-plaques-to-the-top-winners)