---
title: "'വൺ ടച്ച്' ഡിജിറ്റൽ ന്യൂസ് പേപ്പർ പ്രകാശനം ചെയ്തു "
english_title: "'One Touch' Digital Newspaper Launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124052/one-touch-digital-newspaper-launched"
published_at: "2023-06-21T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6492f6ab7b900_kadameri.jpg"
keywords: []
---

# 'വൺ ടച്ച്' ഡിജിറ്റൽ ന്യൂസ് പേപ്പർ പ്രകാശനം ചെയ്തു 

> **Lead Summary:** **കടമേരി: **കടമേരി ആർ.എ.സി ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ ജേർണലിസം വിദ്യാർത്ഥികൾ പുറത്തിറക്കിയ ഡിജിറ്റൽ ന്യൂസ് പേപ്പർ 'വൺ ടച്ച്' പ്രകാശനം ചെയ്തു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഫ്രീ ലാൻസ് ജേർണലിസ്റ്റുമായ വിന്നി എൻ.കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**കടമേരി: **കടമേരി ആർ.എ.സി ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം രണ്ടാം വർഷ ജേർണലിസം വിദ്യാർത്ഥികൾ പുറത്തിറക്കിയ ഡിജിറ്റൽ ന്യൂസ് പേപ്പർ 'വൺ ടച്ച്' പ്രകാശനം ചെയ്തു. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഫ്രീ ലാൻസ് ജേർണലിസ്റ്റുമായ വിന്നി എൻ.കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാമ്പസിലെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ വാർത്തകളും ഉൾപ്പെടുത്തി ഏല്ലാ മാസവും പത്രം പുറത്തിറങ്ങും. ജേർണലിസം അധ്യാപകൻ മുഹമ്മദ് അലി എം കെ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ മുസ്തഫ കെ, സ്റ്റാഫ് സെക്രട്ടറി നിസാർ എൻ.കെ, ജമാൽ കുറ്റിയിൽ, ബീനാകുമാരി എ, ഹാരിസ് എം, സാബിത്ത് സി സി, ഫർഹ ഈദ് എന്നിവർ സംസാരിച്ചു. നദ് വ മറിയം സ്വാഗതവും മുഹമ്മദ് ആദിൽ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124052/one-touch-digital-newspaper-launched)