---
title: "ഏറാമലയിലെ പയ്യത്തൂര്‍ ദേശത്തിന്റെ കഥ പറയുന്ന ' ഷാനായ് പി. ഒ ' നോവല്‍ പ്രകാശനം ചെയ്തു"
english_title: "'Shanai p. O 'novel was released "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12413/shanai-p-o-novel-was-released"
published_at: "2021-11-23T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ce52132db3_shanayi po .jpg"
keywords: []
---

# ഏറാമലയിലെ പയ്യത്തൂര്‍ ദേശത്തിന്റെ കഥ പറയുന്ന ' ഷാനായ് പി. ഒ ' നോവല്‍ പ്രകാശനം ചെയ്തു

> **Lead Summary:** കോഴിക്കോട്: ഏറാമലയിലെ പയ്യത്തൂര്‍ എന്ന ദേശത്തേക്കുറിച്ചും അവിടത്തെ ഒരുകൂട്ടം മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഷാനായ് പി.ഒ എന്ന നോവല്‍ വായനക്കാരിലേക്ക്. ഏറാമലയിലെ പയ്യത്തൂര്‍ എന്ന ദേശത്തേക്കുറിച്ചും അവിടത്തെ ഒരുകൂട്ടം മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഷാനായ് പി.ഒ എന്ന നോവല്‍ രചിച്ചത് ഏറാമല സ്വദേശി കൂടിയായ കെ. ഇസ്മായിലാണ്.

## Article Content

കോഴിക്കോട്: ഏറാമലയിലെ പയ്യത്തൂര്‍ എന്ന ദേശത്തേക്കുറിച്ചും അവിടത്തെ ഒരുകൂട്ടം മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഷാനായ് പി.ഒ എന്ന നോവല്‍ വായനക്കാരിലേക്ക്. ഏറാമലയിലെ പയ്യത്തൂര്‍ എന്ന ദേശത്തേക്കുറിച്ചും അവിടത്തെ ഒരുകൂട്ടം മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഷാനായ് പി.ഒ എന്ന നോവല്‍ രചിച്ചത് ഏറാമല സ്വദേശി കൂടിയായ കെ. ഇസ്മായിലാണ്.

ഏറാമലയിലെ പയ്യത്തൂര്‍ എന്ന ദേശത്തേക്കുറിച്ചും അവിടത്തെ ഒരുകൂട്ടം മനുഷ്യരുടെ സംഭവബഹുലമായ ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഷാനായ് പി.ഒ എന്ന നോവല്‍ ഒരു നാടിന്റെ നേര്‍ചിത്രമാണ്. ചെമ്പ്രക്കുന്നും ഷാനായ് പുഴയും ബര്‍മ്മന്‍ അഭയാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന് വായനക്കാരെ എത്തിക്കുന്നത് ഒരു മായാലോകത്തേക്കാണ്. ഒപ്പം ഒരുദേശംകൂടി ചരിത്രത്തിലേക്ക് അടയാളപ്പെടുത്തപ്പെടുന്നു.

കോഴിക്കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് വി ആര്‍ സുധീഷ് നോവലിസ്റ്റ് ആര്‍ രാജശ്രീക്ക് പുസ്തകം നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. നാടകകൃത്ത് സതീഷ് കെ സതീഷ് അധ്യക്ഷത വഹിച്ചു. ഡോ. മിനി പ്രസാദ് പുസ്തക പരിചയം നടത്തി. എഴുത്തുകാരന്‍ ലൈല ബൈജുരാജ്, നോവലിസ്റ്റ് മജീദ് മൂത്തേടത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സജീവന്‍ മാണിക്കോത്ത് സ്വാഗതവും കെ ഇസ്മായില്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12413/shanai-p-o-novel-was-released)