---
title: "സമ്പർക്ക് സേ സമർത്ഥൻ; മോദിയെ പുറത്താക്കൽ സ്വപ്നം കാണുന്നവർ നിർവീര്യമാകും -മുഖ്താർ അബ്ബാസ് നഖ്‌വി"
english_title: "Sampark Se Smart; Those who dream of ousting Modi will become powerless - Mukhtar Abbas Naqvi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124368/sampark-se-smart-those-who-dream-of-ousting-modi-will-become-powerless-mukhtar-abbas-naqvi"
published_at: "2023-06-23T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64950e29aa49f_abhas_nagni.jpg"
keywords: []
---

# സമ്പർക്ക് സേ സമർത്ഥൻ; മോദിയെ പുറത്താക്കൽ സ്വപ്നം കാണുന്നവർ നിർവീര്യമാകും -മുഖ്താർ അബ്ബാസ് നഖ്‌വി

> **Lead Summary:** ** വടകര:(**[vatakara.truevisionnews.com]** **മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ജനാധിപത്യ നിശ്ചയദാർഢ്യത്താൽ മോദിയെ പുറത്താക്കൽ സ്വപ്നം കാണുന്നവർ നിർവീര്യമാകുമെന്നും മോദിക്ക് ഹാട്രിക് സമ്മാനിക്കുന്നതാണ് രാജ്യത്തിന്റെ മാനസികാവസ്ഥയെന്നും ബിജെപി നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

## Article Content

** വടകര:(**[vatakara.truevisionnews.com]** **മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ജനാധിപത്യ നിശ്ചയദാർഢ്യത്താൽ മോദിയെ പുറത്താക്കൽ സ്വപ്നം കാണുന്നവർ നിർവീര്യമാകുമെന്നും മോദിക്ക് ഹാട്രിക് സമ്മാനിക്കുന്നതാണ് രാജ്യത്തിന്റെ മാനസികാവസ്ഥയെന്നും ബിജെപി നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

വടകരയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം വടകരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സ്ഥിരതയും വിശ്വാസ്യതയയും രാജ്യത്തിന്റെ ആഗോള നിലവാരം ഗണ്യമായി വർധിച്ചതും നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കാനുള്ള കാരണങ്ങളാണ്.

സഹവർത്തിത്വം, സഹിഷ്ണുത എന്നീ സമുദായ പ്രതിബദ്ധതയുടെ ഫലമാണ് ഇന്ത്യയിലെ മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു.വിഭജനത്തിന് ശേഷം പാകിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രമായി മാറാൻ തീരുമാനിച്ചപ്പോൾ ഇന്ത്യ മതേതരത്വത്തിന്റെ പാതയാണ് സ്വീകരിച്ചത്.

ഇന്ത്യയുടെ ഉൾക്കൊള്ളൽ ശക്തിയും സഹിഷ്ണുതയും നശിപ്പിക്കാനുള്ള വർഗീയ ക്രിമിനൽ ഗൂഢാലോചനയിൽ ഇന്ന് ചില വിനാശകരവും വിഭജിക്കുന്നതുമായ ശക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ജാഗ്രത പാലിക്കണം മെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ, മത, മറ്റ് അവകാശങ്ങൾ രാജ്യത്ത് തികച്ചും സുരക്ഷിതമാണ്.ന്യൂനപക്ഷങ്ങളുടെ യോജിപ്പോടെയുള്ള സഹവർത്തിത്വത്തിന്റെ ശാശ്വത സത്തയിലാണ് ഇന്ത്യൻ സമൂഹം വിശ്വസിക്കുന്നത് , ഇന്ത്യയുടെ സാമൂഹിക സൗഹാർദത്തിന്റെ ഘടനയെ തകർക്കുന്ന വിനാശകരമായ ഒരു പ്രചരണവും അനുവദിക്കരുത്.

ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തെയും വികാരങ്ങളെയും വ്രണപ്പെടുത്താൻ ചില ദുഷ്ടശക്തികൾ നടത്തുന്നആവർത്തിച്ചുള്ളതും ആസൂത്രിതവുമായ ശ്രമം നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ ശക്തിയെ ദുർബലപ്പെടുത്താനുള്ള ഹീനമായ ഗൂഢാലോചനയാണ്. ഇത്തരം ദുഷിച്ച ആശയങ്ങളെ പരാജയപ്പെടുത്താൻ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത് തുല്യ അവകാശങ്ങളോടെയും സമൃദ്ധിയിലും ശാക്തീകരണത്തിലും പങ്കാളിത്തത്തോടെയുമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനയുണ്ടെന്ന് പ്രചരിപ്പിക്കുന്നവർഅന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.

> ഇത്തരം ഇന്ത്യാ വിരുദ്ധ ശക്തികളെ സഹായിക്കാൻ ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുന്നു. മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിൽ “സമ്പർക്ക് സേ സമർത്ഥൻ” കാമ്പയിനിൽ നഖ്‌വി പത്മശ്രീ അവാർഡ് ജേതാവ് മീനാക്ഷി ഗുരുക്കലുമായി കൂടിക്കാഴ്ച നടത്തി, വ്യാപാരി സമ്മേളനത്തിൽ പങ്കെടുക്കുകയും വടകരയിലെ ടൗൺ ഹാളിൽ പൊതുയോഗത്തിൽ സംസാരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124368/sampark-se-smart-those-who-dream-of-ousting-modi-will-become-powerless-mukhtar-abbas-naqvi)