---
title: "വ്യാജ രേഖ കേസ്; വിദ്യയെ ഒളിവിൽ താമസിപ്പിച്ച വടകര സ്വദേശിക്കെതിരെ കേസെടുക്കില്ല "
english_title: "Forgery document case; A case will not be filed against the native of Vadakara who kept Vidya in hiding"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124396/forgery-document-case-a-case-will-not-be-filed-against-the-native-of-vadakara-who-kept-vidya-in-hiding"
published_at: "2023-06-23T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64952c7c94ffe_vidya.jpg"
keywords: []
---

# വ്യാജ രേഖ കേസ്; വിദ്യയെ ഒളിവിൽ താമസിപ്പിച്ച വടകര സ്വദേശിക്കെതിരെ കേസെടുക്കില്ല 

> **Lead Summary:** **വടകര: **വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിൽ അറസ്റ്റ് ഭയന്ന് എത്തിയ കെ വിദ്യയെ ഒളിവിൽ താമസിപ്പിച്ച വടകരയിലെ കുടുംബത്തിനെതിരെ കേസെടുക്കില്ല.

## Article Content

**വടകര: **വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിൽ അറസ്റ്റ് ഭയന്ന് എത്തിയ കെ വിദ്യയെ ഒളിവിൽ താമസിപ്പിച്ച വടകരയിലെ കുടുംബത്തിനെതിരെ കേസെടുക്കില്ല.

വടകര മേപ്പയിൽ കുട്ടോത്തെ രാഘവന്റെ വീട്ടിലാണ് വിദ്യ താമസിച്ചത്. ഇവിടെയുള്ള കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയാണ് വിദ്യയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

പ്രതിയെ ഒളിവിൽ താമസിക്കുന്നത് കുറ്റമാണെങ്കിലും വിദ്യയുടെ കേസിൽ വടകരയിലെ കുടുംബത്തിനെതിരെ കേസെടുക്കേണ്ട എന്ന നിലപാടിലാണ് അഗളി പൊലീസ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124396/forgery-document-case-a-case-will-not-be-filed-against-the-native-of-vadakara-who-kept-vidya-in-hiding)