---
title: "ഹൈവൈ വികസനം; കൈനാട്ടിയിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണത്താൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് തടയണം - റവല്യൂഷണറി യൂത്ത് "
english_title: "Highway development; Accidents caused by unscientific traffic control in Kainatti should be stopped - Revolutionary Youth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124527/highway-development-accidents-caused-by-unscientific-traffic-control-in-kainatti-should-be-stopped-revolutionary-youth"
published_at: "2023-06-23T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495a64525203_road.jpg"
keywords: []
---

# ഹൈവൈ വികസനം; കൈനാട്ടിയിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണത്താൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് തടയണം - റവല്യൂഷണറി യൂത്ത് 

> **Lead Summary:** **വടകര: **ഹൈവേ വികസനത്തിന്റെ ഭാഗമായ് കൈനാട്ടിയിലേർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായ് നാഷണൽ ഹൈവേയിലുണ്ടാകുന്ന ഗതാഗത കുരുക്കിനും, അപകടങ്ങൾക്കും പരിഹാരം കാണണമെന്ന് റവല്യൂഷണറി യൂത്ത് ചോറോട് മേഖലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

## Article Content

**വടകര: **ഹൈവേ വികസനത്തിന്റെ ഭാഗമായ് കൈനാട്ടിയിലേർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായ് നാഷണൽ ഹൈവേയിലുണ്ടാകുന്ന ഗതാഗത കുരുക്കിനും, അപകടങ്ങൾക്കും പരിഹാരം കാണണമെന്ന് റവല്യൂഷണറി യൂത്ത് ചോറോട് മേഖലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നിലവിൽ കൈനാട്ടി ജംഗ്ഷനിലുള്ള സിഗ്നൽ സംവിധാനം വിഛേദിച്ചിരിക്കുകയാണ്. എന്നാൽ ഇതിന് ബദലായി ഹോം ഗാർഡിനെ നിയമിക്കാത്തതു മൂലം മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കൂടാതെ ചെറുതും വലുതുമായ വാഹന അപകടങ്ങളും ഇതുമൂലം ഇവിടെ ഉണ്ടാകുന്നു.

സിഗ്നൽ സംവിധാനമില്ലാതെ കൈനാട്ടി ഓവർ ബ്രിഡ്ജിൽ നിന്നും വാഹനങ്ങൾ നേരിട്ട് ഹൈവേയിലേക്ക് പ്രവേശിക്കുന്ന തരത്തിലുള്ള അശാസ്ത്രീയ ഗതാഗത ക്രമീകരണമാണ് കൈനാട്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മഴക്കാലത്ത് ഉൾപ്പെടെ വലിയ അപകടങ്ങൾക്ക് കാരണമാവുകയാണ്.

അടിയന്തിരമായി ശാസ്ത്രീയമായ ക്രമീകരണം ഒരുക്കി ഇതിന് പരിഹാരം കാണണമെന്ന് റവല്യൂഷണറി യൂത്ത് ചോറോട് മേഖല കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124527/highway-development-accidents-caused-by-unscientific-traffic-control-in-kainatti-should-be-stopped-revolutionary-youth)