---
title: "വടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഫോട്ടോഗ്രാഫർ പിടിയിൽ "
english_title: "Sexual assault against a minor girl in Vadakara; Photographer caught"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124681/sexual-assault-against-a-minor-girl-in-vadakara-photographer-caught"
published_at: "2023-06-24T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496963a5f571_PHOTOGRAPHER.jpg"
keywords: []
---

# വടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഫോട്ടോഗ്രാഫർ പിടിയിൽ 

> **Lead Summary:** **തിക്കോടി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ്റ് ചെയ്തു. തിക്കോടി പഞ്ചായത്ത് ബസാറിലെ എഡിറ്റേഴ്സ് സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ പുറക്കാട് കക്കാറത്ത് സേതുമാധവനെ യാണ് പോലീസ് ഇയാളുടെ സ്റ്റുഡിയോയിൽ നിന്നും അറസ്റ്റ് ചെയ്തത്.

## Article Content

**തിക്കോടി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ്റ് ചെയ്തു. തിക്കോടി പഞ്ചായത്ത് ബസാറിലെ എഡിറ്റേഴ്സ് സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ പുറക്കാട് കക്കാറത്ത് സേതുമാധവനെ യാണ് പോലീസ് ഇയാളുടെ സ്റ്റുഡിയോയിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് പോലീസിൻ്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഫോട്ടോ എടുക്കുന്നതിനായെത്തിയ പതിനാറുകാരിയോട് സ്റ്റുഡിയോയ്ക്ക് ഉള്ളിൽ വെച്ച് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് കേസ്.

വീട്ടിലെത്തിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയായിരുന്നു. ഇതനുസരിച്ച്, വൈകീട്ട്, ബന്ധുക്കളും നാട്ടുകാരും സ്റ്റുഡിയോയിലെത്തിയതോടെ വാക്തർക്കവും സംഘർഷവും ഉടലെടുത്തു.

സംഘർഷത്തിലേക്കെത്തിയതോടെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പയ്യോളി പോലീസ് എസ് എച്ച് ഒ ശക്തി സിങ്ങ് ആര്യ ഐ പി എസിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്റ്റുഡിയോയിലെത്തി സേതുമാധവനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124681/sexual-assault-against-a-minor-girl-in-vadakara-photographer-caught)