---
title: "മാലിന്യ മുക്തം നവകേരളം; റെയിൽവേ ട്രാക്ക് മാലിന്യങ്ങൾ നീക്കി സീനിയർ ചേംബർ ഇൻറർനാഷണൽ"
english_title: "Garbage Free New Kerala; Railway Track Debris Removal Senior Chamber International"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124894/garbage-free-new-kerala-railway-track-debris-removal-senior-chamber-international"
published_at: "2023-06-25T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497dfa806442_vatakara.jpg"
keywords: []
---

# മാലിന്യ മുക്തം നവകേരളം; റെയിൽവേ ട്രാക്ക് മാലിന്യങ്ങൾ നീക്കി സീനിയർ ചേംബർ ഇൻറർനാഷണൽ

> **Lead Summary:** **വടകര: ** മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷന്റെ തെക്കും വടക്കും ഭാഗത്തെ റെയിൽവേ ട്രാക്ക് പരിസരത്തെ മാലിന്യങ്ങൾ ശുചീകരിച്ച് സീനിയർ ചേംബർ ഇൻറർനാഷണൽ വടകര ലീജിയൺ.

## Article Content

**വടകര: ** മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷന്റെ തെക്കും വടക്കും ഭാഗത്തെ റെയിൽവേ ട്രാക്ക് പരിസരത്തെ മാലിന്യങ്ങൾ ശുചീകരിച്ച് സീനിയർ ചേംബർ ഇൻറർനാഷണൽ വടകര ലീജിയൺ.

സ്റ്റേഷനിൽ നടന്ന പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ പി. ടി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സീനിയർ ക്ചേമ്പർ ഇൻറർനാഷണൽ പ്രസിഡണ്ട് എ.രാജൻ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ പ്രേമകുമാരി വനമാലി മുഖ്യാതിഥിയായി. മാലിന്യ മുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ വിഷയാവതരണം നടത്തി.

റിട്ട.സൂപ്രണ്ട് വത്സലൻ കുനിയിൽ പി. പി രാജൻ, പി. എം. മണി, പ്രദീപ് കുമാർ കെ. പി സംസാരിച്ചു. ഹെൽത്ത് ഓഫീസർ പി. സജീഷ് സ്വാഗതവും മനോജ് കുമാർ ടി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124894/garbage-free-new-kerala-railway-track-debris-removal-senior-chamber-international)