---
title: "വികസനം ഉറപ്പായി; നാദാപുരത്ത് എം എൽഎ വീട് കയറി ചേലക്കാട്-വില്യാപ്പള്ളി വടകര റോഡിന് സ്ഥലമുടമകളുടെ സമ്മതപത്രം "
english_title: "Development is assured; Consent letter of land owners for Chelakad-Vilyapally Vadakara road after entering MLA house in Nadapuram"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/124964/development-is-assured-consent-letter-of-land-owners-for-chelakad-vilyapally-vadakara-road-after-entering-mla-house-in-nadapuram"
published_at: "2023-06-25T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649826725b1e3_vikasanam.jpg"
keywords: []
---

# വികസനം ഉറപ്പായി; നാദാപുരത്ത് എം എൽഎ വീട് കയറി ചേലക്കാട്-വില്യാപ്പള്ളി വടകര റോഡിന് സ്ഥലമുടമകളുടെ സമ്മതപത്രം 

> **Lead Summary:** **വടകര: **ചേലക്കാട്-വില്യാപ്പള്ളി വടകര റോഡ് വികസനം ഉറപ്പായി. നാദാപുരത്ത് എം എൽഎ വീട് കയറി സ്ഥലമുടമകളുടെ സമ്മതപത്രം ഏറ്റു വാങ്ങി. നാടിന്റെ വികസനത്തിന് പിന്തുണ തേടിയാണ് എം.എൽ.എയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും , വീണ്ടും വീടുകൾ കയറിയത് ജനങ്ങൾ നാടിനൊപ്പമെന്ന് പ്രഖ്യാപിച്ച് ചേലക്കാട്-വില്യാപ്പള്ളി റോഡിന് ഭൂമി വിട്ടു കൊടുക്കാൻ സ്ഥലമുടമകൾ സമ്മതപത്രം കൈമാറി.

## Article Content

**വടകര: **ചേലക്കാട്-വില്യാപ്പള്ളി വടകര റോഡ് വികസനം ഉറപ്പായി. നാദാപുരത്ത് എം എൽഎ വീട് കയറി സ്ഥലമുടമകളുടെ സമ്മതപത്രം ഏറ്റു വാങ്ങി. നാടിന്റെ വികസനത്തിന് പിന്തുണ തേടിയാണ് എം.എൽ.എയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും , വീണ്ടും വീടുകൾ കയറിയത് ജനങ്ങൾ നാടിനൊപ്പമെന്ന് പ്രഖ്യാപിച്ച് ചേലക്കാട്-വില്യാപ്പള്ളി റോഡിന് ഭൂമി വിട്ടു കൊടുക്കാൻ സ്ഥലമുടമകൾ സമ്മതപത്രം കൈമാറി.

ചേലക്കാട്-വില്യാപ്പള്ളി റോഡ് സ്ഥലമുടമകളുടെ സമ്മതപത്രം ലഭിക്കുന്നതിന് ഇ.കെ വിജയൻ എം.എൽ എ യും, പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലിയും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും വീണ്ടും ഒന്നിച്ചിറങ്ങി. കഴിഞ്ഞയാഴ്ചയാണ് കിഫ്ബി സി.ഇ.ഒ സ്ഥലം ഉടമകളുടെ സമ്മതപത്രം ലഭിച്ചില്ലെങ്കിൽ ഫണ്ട്പാസായ റോഡ് നഷ്ടപ്പെടുമെന്ന് അറിയിച്ചത്.

നിരവധി തവണ എം.എൽ എ യും, പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ യോഗങ്ങൾ ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും ചില സ്ഥലമുടമകളും വികസന വിരോധികളായ ചിലരും ഉടക്ക് വെച്ചതിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. ഇന്നത്തെ സന്ദർശനത്തിൻ്റെ ഭാമായി മുഴുവൻ സ്ഥലമുടമകളും സമ്മതപത്രം കൈമാറി.

നാടിൻ്റെ വികസനത്തിന് തങ്ങളുടെ കുറച്ച് സ്ഥലം പോകുന്നതിൽ ഞങ്ങൾക്ക് അഭിമാനമേ ഉള്ളൂയെന്ന് സ്ഥലമുടമകൾ പറഞ്ഞു.ജനപ്രതിനിധികളായ രജീന്ദ്രൻ കപ്പള്ളി, പി.പി ബാലകൃഷ്ണൻ,പി.കെ റോഷ്ന, ടി ലീന, വി.അബ്ദുൾ ജലീൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.കെ ദാമു മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, പി.കെ പ്രദീപൻ, എം.കെ വിനീഷ്, തയ്യിൽ അമ്മത്, കെ.ടി.കെ ചന്ദ്രൻ, സി .ആർ ഗഫൂർ, എ.കെ അജിത്ത് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/124964/development-is-assured-consent-letter-of-land-owners-for-chelakad-vilyapally-vadakara-road-after-entering-mla-house-in-nadapuram)