---
title: "വടകരക്കാരുടെ  നാണുവേട്ടനോടൊപ്പമുള്ള  നിയമസഭയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച്  മുന്‍ മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍"
english_title: "adv v s sunil kumar with c k nanu FB post "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12505/adv-v-s-sunil-kumar-with-c-k-nanu-fb-post"
published_at: "2021-11-24T12:20:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619de0d7057c8_adv sunil kumar fb post.jpg"
keywords: []
---

# വടകരക്കാരുടെ  നാണുവേട്ടനോടൊപ്പമുള്ള  നിയമസഭയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച്  മുന്‍ മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍

> **Lead Summary:** വടകര: വടകരയെ പ്രതിനിധീകരിച്ച് നിരവധി തവണ നിയമസഭയിലെത്തിയ വടകരയിലെ മുതിര്‍ന്ന നേതാവ് സികെ നാണുവേട്ടനോടൊപ്പമുള്ള നിയമസഭാ അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ അഡ്വ വി എസ് സുനില്‍കുമാര്‍.

## Article Content

വടകര: വടകരയെ പ്രതിനിധീകരിച്ച് നിരവധി തവണ നിയമസഭയിലെത്തിയ വടകരയിലെ മുതിര്‍ന്ന നേതാവ് സികെ നാണുവേട്ടനോടൊപ്പമുള്ള നിയമസഭാ അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്ക് വെച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ അഡ്വ വി എസ് സുനില്‍കുമാര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ വടകരയില്‍ നടന്ന എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വി എസ് സുനില്‍കുമാര്‍ സി കെ നാണുവേട്ടന്റെ വീട്ടിലെത്തി വീണ്ടും സൗഹൃദം പുതുക്കിയത്. 2011 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നാണുവേട്ടനൊപ്പം നിയമസഭയില്‍ പ്രവര്‍ത്തിക്കാനായത് മറക്കാനാവാത്ത അനുഭവമായിരുന്നു.

സഭയില്‍ ഞങ്ങള്‍ ഒരേ ബെഞ്ചുകാരായിരുന്നു. സഖാക്കള്‍ ജി സുധാകരന്‍, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, കെ രാജു, സി കെ നാണു, പിന്നെ ഞാനുമായിരുന്നു ആ ബെഞ്ചുകാര്‍. നാണുവേട്ടന്‍ ഞങ്ങളുടെ കാരണവരും. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നതിനുശേഷം നാണുവേട്ടന്റെ സ്‌നേഹവാത്സല്യങ്ങള്‍ ഒരിക്കല്‍ കൂടി അനുഭവിച്ചുകൊണ്ടാണ് യാത്ര പറഞ്ഞ് തിരികെ പോന്നത്. അഡ്വ വി എസ് സുനില്‍കുമാര്‍ ഫെയ്‌സ് ബുക്കില്‍ പങ്കു വെച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12505/adv-v-s-sunil-kumar-with-c-k-nanu-fb-post)