---
title: "പത്തര മാറ്റ് ; മേമുണ്ടയിൽ പൂർവ്വ വിദ്യാർത്ഥികൾ സഹപാഠികളുടെ മക്കളെ അനുമോദിച്ചു "
english_title: "pathara mattu; Maymunda, alumni felicitated the children of their classmates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/125077/pathara-mattu-maymunda-alumni-felicitated-the-children-of-their-classmates"
published_at: "2023-06-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64991a211dd82_anumodanam.jpg"
keywords: []
---

# പത്തര മാറ്റ് ; മേമുണ്ടയിൽ പൂർവ്വ വിദ്യാർത്ഥികൾ സഹപാഠികളുടെ മക്കളെ അനുമോദിച്ചു 

> **Lead Summary:** **വടകര: **മേമുണ്ട ഹയർ സെക്കൻ്റി സ്കൂൾ എസ് എസ് എൽ സി 88 ബാച്ച് വാട് സാപ്പ് കൂട്ടായ്മയായ പത്തരമാറ്റ് വിവിധ പരീക്ഷകളിൽ വിജയിച്ച സഹപാഠികളുടെ മക്കളെ അനുമോദിച്ചു.

## Article Content

**വടകര: **മേമുണ്ട ഹയർ സെക്കൻ്റി സ്കൂൾ എസ് എസ് എൽ സി 88 ബാച്ച് വാട് സാപ്പ് കൂട്ടായ്മയായ പത്തരമാറ്റ് വിവിധ പരീക്ഷകളിൽ വിജയിച്ച സഹപാഠികളുടെ മക്കളെ അനുമോദിച്ചു.

മേമുണ്ട ഹയർ മേമുണ്ട എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ ബാബു അധ്യക്ഷത വഹിച്ചു.

കെ പി ദിനേശൻ,ഗദമ്മ ടീച്ചർ , സുമതി ടീച്ചർ, വൈസ് പ്രസിഡന്റ് പി എം അംബുജാക്ഷൻ, ജോ : സിക്രട്ടറി പി എം സുനിത, മഹേഷ് കോളോറ , ഉഷ തേറത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

അനുമോദനം ഏറ്റുവാങ്ങിയ കുട്ടികളുടെ പ്രതിനിധിയായി ഷംന ബി എസ് മറുമൊഴിയും കെ ടി കെ ഗീത നന്ദി പ്രകാശനവും നടത്തി. ഗ്രൂപ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/125077/pathara-mattu-maymunda-alumni-felicitated-the-children-of-their-classmates)