---
title: "ഒളിമ്പിക് ദിനാഘോഷം കരാട്ടെ മത്സരങ്ങൾ നടത്തി "
english_title: "Karate competitions were held to celebrate Olympic Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/125078/karate-competitions-were-held-to-celebrate-olympic-day"
published_at: "2023-06-26T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64991baf1bad7_olimpic.jpg"
keywords: []
---

# ഒളിമ്പിക് ദിനാഘോഷം കരാട്ടെ മത്സരങ്ങൾ നടത്തി 

> **Lead Summary:** **വടകര :** ജില്ലാ കരാട്ടെ അസോസിയേഷൻ നേതൃത്വത്തിൽ ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടിക്കൾക്കായി നടത്തിയ കരാട്ടെ മത്സരങ്ങൾ പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കള്‍ ഉദ്ഘാടനം നടത്തി.

## Article Content

**വടകര :** ജില്ലാ കരാട്ടെ അസോസിയേഷൻ നേതൃത്വത്തിൽ ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടിക്കൾക്കായി നടത്തിയ കരാട്ടെ മത്സരങ്ങൾ പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കള്‍ ഉദ്ഘാടനം നടത്തി.

ആധുനിക കാലഘട്ടത്തിൽ സ്വയം പരിരക്ഷക്കായി കരാട്ടെ അടക്കമുള്ള ആയോധന കലകൾ പരിശീലിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അവർ പറഞ്ഞു.

വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ ജഡ്‌ജ് പി.സുനില്‍ കുമാർ മുഖ്യാതിഥിയായി. താലൂക്ക് വികസന .സമിതി അംഗം പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. പി. കെ. വിജയൻ, കെ. രതീഷ് കുമാർ , കെ.രമേശ്‌,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/125078/karate-competitions-were-held-to-celebrate-olympic-day)