---
title: "ലഹരിവിരുദ്ധ തീരദേശ റാലിയുമായി മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ "
english_title: "Mutungal South UP School with anti-drug coastal rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/125158/mutungal-south-up-school-with-anti-drug-coastal-rally"
published_at: "2023-06-26T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649946e96f8e8_rali.jpg"
keywords: []
---

# ലഹരിവിരുദ്ധ തീരദേശ റാലിയുമായി മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ 

> **Lead Summary:** **ചോറോട്: ** ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി മുട്ടുങ്ങൽ സൗത്ത് യു പി സ്കൂൾ വിദ്യാർത്ഥികൾ തീരദേശ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂളിൽ നിന്നും പ്രതിഞ്ജയോടെ തുടങ്ങിയ റാലി പള്ളിത്താഴ കടപ്പുറം വഴി മീത്തലങ്ങാടി ഡി ലാൻ്റ് ബീച്ചിൽ സമാപിച്ചു.

## Article Content

**ചോറോട്: ** ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി മുട്ടുങ്ങൽ സൗത്ത് യു പി സ്കൂൾ വിദ്യാർത്ഥികൾ തീരദേശ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂളിൽ നിന്നും പ്രതിഞ്ജയോടെ തുടങ്ങിയ റാലി പള്ളിത്താഴ കടപ്പുറം വഴി മീത്തലങ്ങാടി ഡി ലാൻ്റ് ബീച്ചിൽ സമാപിച്ചു.

റോൾസ് കേറ്റിംഗ് ,ബാൻ്റ് വാദ്യം, ലഹരിവിരുദ്ധ ഫ്ലാഷ് മോബ് , ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ല കാർഡുകൾ എന്നിവ റാലിക്ക് കൊഴുപ്പേകി . ഡി ലാൻ്റിലെ സമാപനത്തിന് വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീപു സി.എസ് സമാപന സന്ദേശം നൽകി.

> " വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോരാട്ടത്തിലെ ചാലകശക്തികളായി മാറണമെന്നും അപരിചിതരായ ആളുകളിൽ നിന്നും യാതൊരു വിധ പാരിതോഷികങ്ങളും സ്വീകരിക്കരുതെന്നും അദ്ധേഹം കുട്ടികളെ ഉൽബോധിപ്പിച്ചു .

എസ്.ഐ അമ്മത് ആവള, SCP0 പ്രവീൺ, പ്രകാശൻ പാറോളിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ജീജ, സ്റ്റാഫ് സെക്രട്ടറി സുബുലു സലാം, ശ്രീരാഗ് ,അബു ലയിസ്, ജിസ്‌നബാലൻ, ബിന്ദു, സൗമ്യ, അനുമോദ്, അശ്വിൻ, ജിജി, ഹരികൃഷ്ണൻ, മഹേഷ് എന്നിവർ പരിപാടിയിൽ പങ്കാളികളായി. ഉച്ചയ്ക്ക് ശേഷം ജനശക്തി തിയേറ്റേഴ്സിൻ്റ ലഹരി വിരുദ്ധ ക്ലാസിനും സ്കൂളിൽ വേദി ഒരുക്കി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/125158/mutungal-south-up-school-with-anti-drug-coastal-rally)