---
title: "വടകരയില്‍ ആരോഗ്യ വിഭാഗം മാലിന്യ വണ്ടി പിടികൂടി"
english_title: " Health Department in Vadakara The garbage truck caught on"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12533/health-department-in-vadakara-the-garbage-truck-caught-on"
published_at: "2021-11-24T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dff4fd8738_waste vehicle .jpg"
keywords: []
---

# വടകരയില്‍ ആരോഗ്യ വിഭാഗം മാലിന്യ വണ്ടി പിടികൂടി

> **Lead Summary:** വടകര: ഫ്രഷ് ഫിഷ് എന്ന ബോര്‍ഡും വച്ച് രൂക്ഷ ദുര്‍ഗന്ധവുമായി വടകരയിലെത്തിയ മാലിന്യ വണ്ടി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. കോഴിക്കോട് നിന്നും മത്സ്യ മാര്‍ക്കറ്റിലെ അവശിഷ്ടങ്ങളുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ എല്‍ 29 എസ് 8083 നമ്പര്‍ മിനി ടൊമ്പോ വാഹനമാണ് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് പിടികൂടിയത്.

## Article Content

വടകര: ഫ്രഷ് ഫിഷ് എന്ന ബോര്‍ഡും വച്ച് രൂക്ഷ ദുര്‍ഗന്ധവുമായി വടകരയിലെത്തിയ മാലിന്യ വണ്ടി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. കോഴിക്കോട് നിന്നും മത്സ്യ മാര്‍ക്കറ്റിലെ അവശിഷ്ടങ്ങളുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ എല്‍ 29 എസ് 8083 നമ്പര്‍ മിനി ടൊമ്പോ വാഹനമാണ് വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് പിടികൂടിയത്.

മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു മാലിന്യ വണ്ടിയുടെ സഞ്ചാരം. വാഹനത്തില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ടിയിരുന്നു. പയ്യോളിയിലെ പൊതുപ്രവര്‍ത്തകനായ മെഹ്‌റൂഫ് വടകര നഗരസഭാ അധികൃതരെ വിവരം അറിയിച്ചതോടെയാണ് ആരോഗ്യ വിഭാഗം പൊലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയിലെടുത്തത്.

മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തില്‍ മാലിന്യം കൊണ്ട് പോയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12533/health-department-in-vadakara-the-garbage-truck-caught-on)