---
title: "അഴിയൂരില്‍  ലോറിക്ക് ഇടയില്‍ കുടുങ്ങി നിര്‍മ്മാണ തൊഴിലാളിക്ക്  ദാരുണാന്ത്യം"
english_title: " Between the lorry in Azhiyur Trapped construction worker The tragic end"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12556/between-the-lorry-in-azhiyur-trapped-construction-worker-the-tragic-end"
published_at: "2021-11-24T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e0fcd1c9e7_tahga pilli .jpg"
keywords: []
---

# അഴിയൂരില്‍  ലോറിക്ക് ഇടയില്‍ കുടുങ്ങി നിര്‍മ്മാണ തൊഴിലാളിക്ക്  ദാരുണാന്ത്യം

> **Lead Summary:** അഴിയൂര്‍: മൂന്നാം ഗേറ്റില്‍ ലോറിക്ക് ഇടയില്‍ കുടുങ്ങി നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. അഴിയൂരില്‍ സ്ഥിരതാമസമാക്കിയ തമിഴ് നാട് സേലം കള്ളക്കുറശ്ശി സ്വദേശി താഗപിള്ള മരിച്ചത്.

## Article Content

അഴിയൂര്‍: മൂന്നാം ഗേറ്റില്‍ ലോറിക്ക് ഇടയില്‍ കുടുങ്ങി നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. അഴിയൂരില്‍ സ്ഥിരതാമസമാക്കിയ തമിഴ് നാട് സേലം കള്ളക്കുറശ്ശി സ്വദേശി താഗപിള്ള മരിച്ചത്.

റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി പിറകിലേക്ക് എടുക്കുമ്പോള്‍ സ്ലാബ് പൊട്ടുകയിപ്പോഴാണ് അപകടമുണ്ടായത്.

സ്ലാബ് ടിപ്പര്‍ ലോറി ചെരിയുകയും സമീപത്തെ കടയുടെ ചുമരിനോട് ചേര്‍ന്ന താഗപിള്ള ലോറിക്ക് ഇടയില്‍ പെട്ട് മരണപ്പെടുകയായിരുന്നു. നിര്‍മ്മാണ തൊഴിലാളിയായ താഗപിള്ള കഴിഞ്ഞ 10 വര്‍ഷമായി അഴിയൂരില്‍ താമസിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12556/between-the-lorry-in-azhiyur-trapped-construction-worker-the-tragic-end)