---
title: "അഴിയൂരില്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി ലക്ഷ്യമിട്ട്  ശുചിത്വ ശില്‍പശാല നടത്തി"
english_title: " Aiming at the complete sanitation project in Azhiyur Conducted hygiene workshop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12580/aiming-at-the-complete-sanitation-project-in-azhiyur-conducted-hygiene-workshop"
published_at: "2021-11-24T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e2c4b06856_work shop .jpg"
keywords: []
---

# അഴിയൂരില്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി ലക്ഷ്യമിട്ട്  ശുചിത്വ ശില്‍പശാല നടത്തി

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാന്‍ പഞ്ചായത്തില്‍ വച്ച് നടന്ന ശുചിത്വ ശില്പശാല തീരുമാനിച്ചു. നിലവില്‍ അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനക്ക് കൈമാറാത്ത വീടുകളുടെ പരിസരത്ത് ശുചിത്വ ഗൃഹ വലയം തീര്‍ക്കുവാനും ,വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റി യോഗം എല്ലാ വാര്‍ഡുകളിലും ഉടന്‍ വിളിച്ച് ചേര്‍ക്കുവാനും തോട് സംരക്ഷണത്തിന്റെ ഭാഗമായി വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കുവാനും തീരുമാനിച്ചു.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിന് വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാന്‍ പഞ്ചായത്തില്‍ വച്ച് നടന്ന ശുചിത്വ ശില്പശാല തീരുമാനിച്ചു. നിലവില്‍ അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനക്ക് കൈമാറാത്ത വീടുകളുടെ പരിസരത്ത് ശുചിത്വ ഗൃഹ വലയം തീര്‍ക്കുവാനും ,വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റി യോഗം എല്ലാ വാര്‍ഡുകളിലും ഉടന്‍ വിളിച്ച് ചേര്‍ക്കുവാനും തോട് സംരക്ഷണത്തിന്റെ ഭാഗമായി വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കുവാനും തീരുമാനിച്ചു.

വാര്‍ഡുകളില്‍ പൊതു റോഡിന്റെ ഇരുവശങ്ങളിലും കാടുപിടിച്ച പ്രദേശങ്ങള്‍ ജനകീയമായി ശുചീകരിക്കും. കൂടാതെ വാര്‍ഡുകളില്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിക്കും.

മുക്കാളി ടൗണില്‍ കച്ചവടക്കാരുടെ സഹകരണത്തോടെ ശുചിത്വ സായാഹ്നം പരിപാടി നടത്തും. ചോമ്പാല ഹാര്‍ബറില്‍ ശുചിത്വ ഓഡിറ്റ് നടത്തുവാനും തീരുമാനിച്ചു. തീരദേശ വാര്‍ഡുകളില്‍ ശുചിത്വ റാലി സംഘടിപ്പിച്ചു തീര ശുചീകരണം നടത്തുന്നതാണ്. കുഞ്ഞിപ്പള്ളി മൈതാനത്തെ മാലിന്യമുക്ത മാക്കുന്നതിന് ഫ്‌ളാഷ് മോബ് സംഘടിപ്പിക്കും. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്ത കുടുംബങ്ങള്‍ക്ക് റിംഗ് കമ്പോസ്റ്റ് നല്‍കുന്നതാണ്. ഇതിന് കൂടുതല്‍ ഫണ്ട് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ശുചിത്വ ശില്‍പ്പശാലയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.

ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി പ്രകാശ് ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ അനിഷ ആനന്തസദനം, റഹീം പുഴക്കല്‍ പറമ്പത്ത്, രമ്യ കരോടി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, മെമ്പര്‍മാരായ മൈമൂന ടീച്ചര്‍, സിഎം സജീവന്‍, കെ കെ ജയചന്ദ്രന്‍,റീന രയരോത്ത്, കെ ലീല, പി കെ പ്രീത, കവിത അനില്‍കുമാര്‍,സാലിം പുനത്തില്‍, സീനത്ത് ബഷീര്‍,വി ഇ ഒ. കെ ബജേഷ് , ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മ സേന, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍,എന്നിവരുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12580/aiming-at-the-complete-sanitation-project-in-azhiyur-conducted-hygiene-workshop)