---
title: "'ഓപ്പറേഷന്‍ വിബ്രിയോ' ജില്ലയില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി "
english_title: "In the 'Operation Vibrio' district Checked into hotels"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12589/in-the-operation-vibrio-district-checked-into-hotels"
published_at: "2021-11-24T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619e33340c443_vibriyo .jpg"
keywords: []
---

# 'ഓപ്പറേഷന്‍ വിബ്രിയോ' ജില്ലയില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി 

> **Lead Summary:** വടകര: കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ' ഓപ്പറേഷന്‍ വിബ്രിയോ' പരിപാടിയുടെ ഭാഗമായി 11,330 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആകെ 15,941 വീടുകള്‍ സന്ദര്‍ശിച്ചു.

## Article Content

വടകര: കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജലജന്യ രോഗങ്ങള്‍ നിയന്തിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ' ഓപ്പറേഷന്‍ വിബ്രിയോ' പരിപാടിയുടെ ഭാഗമായി 11,330 കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആകെ 15,941 വീടുകള്‍ സന്ദര്‍ശിച്ചു.

746 ടീമുകള്‍ വിവിധ ആരോഗ്യ ബ്ലോക്കുകളില്‍ രംഗത്തിറങ്ങി. ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന 153 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഒരു ഹോട്ടലിന് നോട്ടീസ് നല്‍കി. 32 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. 5,730 ലഘുലേഖകള്‍ വിതരണം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചരണവും ഊര്‍ജ്ജിതമാക്കി. വരും ദിവസങ്ങളില്‍ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഡി.എം.ഒ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12589/in-the-operation-vibrio-district-checked-into-hotels)