---
title: "#Literaryaward | സാഹിത്യ പുരസ്കാരം; ഫോക്ക് ലോർ ഗവേഷകൻ ഡോ: ചെറുവാച്ചേരി രാധാകൃഷ്ണന് "
english_title: "Literary Award; Folk Lore Researcher Dr. Cheruvacheri Radhakrishnan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/125972/literary-award-folk-lore-researcher-dr-cheruvacheri-radhakrishnan"
published_at: "2023-06-29T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d9c3071633_radakrishnan.jpg"
keywords: []
---

# #Literaryaward | സാഹിത്യ പുരസ്കാരം; ഫോക്ക് ലോർ ഗവേഷകൻ ഡോ: ചെറുവാച്ചേരി രാധാകൃഷ്ണന് 

> **Lead Summary:** **വടകര: **തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാമ്പ് മാസിക ഏർപ്പെടുത്തിയ പി എം ഭാസ്കരൻ മാസ്റ്റർ സ്മാരക സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും ഫോക്ക് ലോർ ഗവേഷകനുമായ ഡോ: ചെറുവാച്ചേരി രാധാകൃഷ്ണൻ അർഹനായി.

## Article Content

**വടകര: **തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാമ്പ് മാസിക ഏർപ്പെടുത്തിയ പി എം ഭാസ്കരൻ മാസ്റ്റർ സ്മാരക സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും ഫോക്ക് ലോർ ഗവേഷകനുമായ ഡോ: ചെറുവാച്ചേരി രാധാകൃഷ്ണൻ അർഹനായി.

അദ്ദേഹം രചിച്ച വടക്കൻ വീരഗാഥ കളുടെ ചരിത്രം എന്ന ഫോക്ക് ലോർ വൈജ്ഞാനിക കൃതിയാണു പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടത്.

5000 രൂപയും പ്രശസ്തി പത്രവും തൂലികാ ശില്പവുമടങ്ങിയതാണ് പുരസ്കാരം ' തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ ആഗസ്റ്റ് ആദ്യവാരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഭാസ്കരൻ മാസ്റ്റർ അനുസ്മരണ ചടങ്ങിലാണു പുരസ്കാര പ്രഖ്യാപനം നടന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/125972/literary-award-folk-lore-researcher-dr-cheruvacheri-radhakrishnan)