---
title: "#vatakara | കഞ്ചാവ് തൈ; വെള്ളിയാഴ്ച വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് "
english_title: "Cannabis seedlings; March to Vadakara police station tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126005/cannabis-seedlings-march-to-vadakara-police-station-tomorrow"
published_at: "2023-06-29T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dc20fc260f_flag.jpg"
keywords: []
---

# #vatakara | കഞ്ചാവ് തൈ; വെള്ളിയാഴ്ച വടകര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് 

> **Lead Summary:** **വടകര:** കഞ്ചാവ് തൈ വിഷയത്തിൽ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് ആരോപിച്ച് നാളെ വടകര പൊലീസ് സ്റ്റേഷനിലേക്ക് ജനകീയ മുന്നണി മാർച്ച് . യുഡിഎഫും - ആർ എം പി യും ചേർന്നാണ് വെള്ളിയാഴ്ച രാവിലെ 10 ന് മാർച്ച് നടത്തുന്നത്.

## Article Content

**വടകര:** കഞ്ചാവ് തൈ വിഷയത്തിൽ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് ആരോപിച്ച് നാളെ വടകര പൊലീസ് സ്റ്റേഷനിലേക്ക് ജനകീയ മുന്നണി മാർച്ച് . യുഡിഎഫും - ആർ എം പി യും ചേർന്നാണ് വെള്ളിയാഴ്ച രാവിലെ 10 ന് മാർച്ച് നടത്തുന്നത്.

പുതിയ ബസ്റ്റാന്റിൽ നിന്ന് മാർച്ച് തുടങ്ങും. വടകര നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് നഗര സഭ സ്ഥാപിച്ച പൂച്ചെടി ചട്ടിയിൽ വളർന്ന തൈ കഞ്ചാവ് ചെടിയാണെന്ന നാട്ടുകാരുടെ സംശയത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

മാധ്യമങ്ങളോട് കഞ്ചാവ് ചെടിയെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഇത് കഞ്ചാവ് ചെടിയെലെന്ന് പറഞ്ഞ് ഇത് നശിപ്പിച്ചതായും അറിയിച്ചു.

സംഭവത്തിൽ പൊലീസും നഗരസഭയും ഒളിച്ചുകളിച്ചുവെന്നാണ് ആരോപണം. വാർത്ത റിപ്പോർട്ട് ചെയ്ത പത്രത്തിനെതിരെയും പ്രതിഷേധം ഉയന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126005/cannabis-seedlings-march-to-vadakara-police-station-tomorrow)