---
title: "#Councilor protest | കൗസിലർ പ്രതിഷേധം; അപകീർത്തി ആരോപണം വടകര നഗരസഭ കൗസിലമാരുടെ പ്രതിഷേധം വെള്ളിയാഴ്ച "
english_title: "Kausilar protest; Protest by Vadakara municipal councilors on defamation allegation on Friday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126006/kausilar-protest-protest-by-vadakara-municipal-councilors-on-defamation-allegation-on-friday"
published_at: "2023-06-29T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dc3d416056_vatakara.jpg"
keywords: []
---

# #Councilor protest | കൗസിലർ പ്രതിഷേധം; അപകീർത്തി ആരോപണം വടകര നഗരസഭ കൗസിലമാരുടെ പ്രതിഷേധം വെള്ളിയാഴ്ച 

> **Lead Summary:** **വടകര: **അപകീർത്തി ആരോപണം വടകര നഗരസഭ കൗസിലമാരുടെ പ്രതിഷേധം വെള്ളിയാഴ്ച നടക്കും. രാവിലെ 10.30 ന് അഞ്ച് വിളക്ക് പരിസരത്താണ് പരിപാടി. വസ്തുതാ വിരുദ്ധ വാർത്ത നൽകി മലയാള മനോരമ പത്രം നഗരസഭയെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് ആരോപണം.

## Article Content

**വടകര: **അപകീർത്തി ആരോപണം വടകര നഗരസഭ കൗസിലമാരുടെ പ്രതിഷേധം വെള്ളിയാഴ്ച നടക്കും. രാവിലെ 10.30 ന് അഞ്ച് വിളക്ക് പരിസരത്താണ് പരിപാടി. വസ്തുതാ വിരുദ്ധ വാർത്ത നൽകി മലയാള മനോരമ പത്രം നഗരസഭയെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് ആരോപണം.

കഞ്ചാവ് തൈ വിഷയത്തിൽ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് ആരോപിച്ച് നാളെ വടകര പൊലീസ് സ്റ്റേഷനിലേക്ക് ജനകീയ മുന്നണി മാർച്ച് . യുഡിഎഫും - ആർ എം പി യും ചേർന്നാണ് നാളെ രാവിലെ 10 ന് മാർച്ച് നടത്തുന്നത്. പുതിയ ബസ്റ്റാന്റിൽ നിന്ന് മാർച്ച് തുടങ്ങും.

വടകര നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് നഗര സഭ സ്ഥാപിച്ച പൂച്ചെടി ചട്ടിയിൽ വളർന്ന തൈ കഞ്ചാവ് ചെടിയാണെന്ന നാട്ടുകാരുടെ സംശയത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മാധ്യമങ്ങളോട് കഞ്ചാവ് ചെടിയെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഇത് കഞ്ചാവ് ചെടിയെലെന്ന് പറഞ്ഞ് ഇത് നശിപ്പിച്ചതായും അറിയിച്ചു.

സംഭവത്തിൽ പൊലീസും നഗരസഭയും ഒളിച്ചുകളിച്ചുവെന്നാണ് ആരോപണം. വാർത്ത റിപ്പോർട്ട് ചെയ്ത പത്രത്തിനെതിരെയും പ്രതിഷേധം ഉയന്നു. വടകര നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിന് നഗര സഭ സ്ഥാപിച്ച പൂച്ചെടി ചട്ടിയിൽ വളർന്ന തൈ കഞ്ചാവ് ചെടിയാണെന്ന നാട്ടുകാരുടെ സംശയത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

മാധ്യമങ്ങളോട് കഞ്ചാവ് ചെടിയെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീട് ഇത് കഞ്ചാവ് ചെടിയെല്ലെന്ന് പറഞ്ഞ് ഇത് നശിപ്പിച്ചതായും അറിയിച്ചു. നഗരസഭയുടെ പൂച്ചട്ടിയിൽ കഞ്ചാവ് വളർന്നു എന്ന തരത്തിൽ മനോരമ നൽകിയ വാർത്തയാണ് വിവാദമായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126006/kausilar-protest-protest-by-vadakara-municipal-councilors-on-defamation-allegation-on-friday)