---
title: "#road | മലോലോൽമുക്ക് -മാപ്പള കണ്ടി താഴെ റോഡ് ശോചനീയാവസ്ഥ ഉടൻ നടപടി എടുക്കുക"
english_title: "Malololmuk - Mapala Kandi below the road is in poor condition, take immediate action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/126057/malololmuk-mapala-kandi-below-the-road-is-in-poor-condition-take-immediate-action"
published_at: "2023-06-30T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649e6b0a4c850_road.jpg"
keywords: []
---

# #road | മലോലോൽമുക്ക് -മാപ്പള കണ്ടി താഴെ റോഡ് ശോചനീയാവസ്ഥ ഉടൻ നടപടി എടുക്കുക

> **Lead Summary:** **ചോറോട്:** ചോറോട് ഗ്രാമ പഞ്ചായത്ത് 6 വാർഡിൽ നിലവിൽ ഉള്ള മലോൽമുക്ക് -മാപ്പള കണ്ടി താഴെ റോഡ് കൽനടയാത്രകാർക്കും , വിദ്യാർത്ഥികൾക്കും സഞ്ചാരയോഗമല്ലാതെ ആയിട്ട് ഒരു മാസം പിന്നിട്ടു.

## Article Content

**ചോറോട്:** ചോറോട് ഗ്രാമ പഞ്ചായത്ത് 6 വാർഡിൽ നിലവിൽ ഉള്ള മലോൽമുക്ക് -മാപ്പള കണ്ടി താഴെ റോഡ് കൽനടയാത്രകാർക്കും , വിദ്യാർത്ഥികൾക്കും സഞ്ചാരയോഗമല്ലാതെ ആയിട്ട് ഒരു മാസം പിന്നിട്ടു.

കാലാവസ്ഥ ദുരിതമായ ഈ സാഹചര്യത്തിൽ വൈക്കിലശ്ശേരി യു. പി സ്കൂൾ, ചോറോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ തുടങ്ങി വിദ്യാലയത്തിലെ കുട്ടികൾ മാലോൽമുക്കിൽ എത്താൻ ആശ്രയിക്കുന്ന ഏക വഴിയാണ് ഇത്.

റോഡിൽ കനാൽ പാലം തകർച്ച ഭീക്ഷണിയിൽ ആയിരുന്നു. സ്വകാര്യ വ്യക്തികൾ നടത്തിവരുന്ന ഇന്റർലോക് സ്ഥാപനത്തിൽ മെറ്റൽ കൊണ്ട് വന്ന KL 18 W 2028 എന്ന ടോറസ് വാഹനം ജനങ്ങളുടെ എതിർപ്പ് മറികടന്നു അതിലൂടെ പോവുകയും പാലം തകരുകയും ചെയ്തു.

സ്വകാര്യ വക്തികളോട് നാട്ടുകാർ പാലത്തിന്റെ കേട് പാട് മാറ്റിതരണം എന്ന് പറഞ്ഞപ്പോൾ മാറ്റി തരാം എന്ന് ഉറപ്പ് നൽകി. ഒരുമാസം പിന്നിട്ടിട്ടും ഇത് വരെ തുടർ നടപടി കൈ കൊള്ളാത്തത്തിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 6 വാർഡ് മെമ്പർ ഈ വിഷയത്തിൽ നിരുത്തര പമയാണ് സമീപനം നടത്തിയത് എന്ന് നാട്ടുകാർ പറയുന്നു. ഉന്നതാധികാരികൾ ഉടൻ വിഷയത്തിൽ എടപടണം എന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/126057/malololmuk-mapala-kandi-below-the-road-is-in-poor-condition-take-immediate-action)